വാഹനവില്പന താഴോട്ട്
വാഹനവില്പന താഴോട്ട്
Friday, October 11, 2019 11:54 PM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​യി​നം വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​ല്പ​ന താ​ഴോ​ട്ട്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം ആ​ദ്യ ആ​റു​മാ​സം വി​ല്പ​ന​യി​ൽ നാ​ലി​ലൊ​ന്ന് ഇ​ടി​വാ​ണു​ണ്ടാ​യ​ത്. ഒ​ന്പ​തു​മാ​സ​മാ​യി തു​ട​രു​ന്ന ഇ​ടി​വ് സെ​പ്റ്റം​ബ​റി​ലും തു​ട​ർ​ന്നു.

ഇ​ടി​വി​ന്‍റെ തോ​തി​ൽ കു​റ​വ് വ​ന്നി​ട്ടു​മി​ല്ല. ഉ​ത്സ​വ​സീ​സ​ണിന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ സെ​പ്റ്റം​ബ​റ​ിൽ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളും പ്ര​യോ​ജ​നം ചെ​യ്തി​ല്ല. സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ചേഴ്സി(​സി​യാം)​ന്‍റെ ക​ണ​ക്കു​ക​ളാ​ണി​ത്.

ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​റി​ൽ യാ​ത്രാ​വാ​ഹ​ന വി​ല്പ​ന 23.56 ശ​ത​മാ​നം കു​റ​ഞ്ഞു. കാ​റു​ക​ൾ​ക്ക് 30.3, യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ൾ​ക്ക് 3.78, വാ​നു​ക​ൾ​ക്ക് 35.46 ശ​ത​മാ​നം തോ​തി​ലാ​യി​രു​ന്നു ഇ​ടി​വ്.

വാ​ണി​ജ്യ വാ​ഹ​ന വി​ല്പ​ന അ​ർ​ധ​വ​ർ​ഷം 22.95 ശ​ത​മാ​നം കു​റ​ഞ്ഞു. മീ​ഡി​യം-​ഹെ​വി വാ​ഹ​ന​ങ്ങ​ൾ 35.79 ശ​ത​മാ​ന​വും എ​ൽ​സി​ഡി​ക​ൾ 14.69 ശ​ത​മാ​ന​വും താ​ഴോ​ട്ടു​പോ​യി.

മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്രാ വി​ഭാ​ഗ​ത്തി​ൽ 6.37 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ​പ്പോ​ൾ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ക്ക് 7.98 ശ​ത​മാ​ന​മാ​യി ഇ​ടി​വ്.

സ്കൂ​ട്ട​റു​ക​ൾ 16.94 ശ​ത​മാ​നം മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ 15.24 മോ​പെ​ഡ് 25.33 എ​ന്ന തോ​തി​ലാ​യി​രു​ന്നു അ​ർ​ധ​വാ​ർ​ഷി​ക വി​ല്പ​ന ഇ​ടി​വ്.


രാ​ജ്യ​ത്തെ ആ​റു​മാ​സ​ത്തെ വാ​ഹ​ന ഉ​ത്പാ​ദ​നം 13.32 ശ​ത​മാ​നം കു​റ​ഞ്ഞു. 1.66 കോ​ടി​യു​ടെ സ്ഥാ​ന​ത്ത് 1.44 കോ​ടി മാ​ത്രം.സെ​പ്റ്റം​ബ​റി​ലെ വാ​ഹ​ന വി​ല്പ​ന ത​ലേ​സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് 22.41 ശ​ത​മാ​നം കു​റ​ഞ്ഞു.

വാ​ഹ​ന​വി​ല്പ​ന​യി​ലെ അ​ർ​ധ​വാ​ർ​ഷി​ക ഇ​ടി​വ്

കാ​റു​ക​ൾ 30.3 %

യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ 23.56%

വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ 22.95%

മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ 6.66%

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ 16.18%

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സെ​പ്റ്റം​ബ​റി​ലെ വി​ല്പ​ന (എ​ണ്ണ​വും) ഇ​ടി​വും (ശ​ത​മാ​നം)

യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ 2,23,317 23.69
വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ 58,419 39.06
മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ൾ 66,362 3.92
ടൂ​വീ​ല​ർ 16,56,774 22.09
ആ​കെ 20,04,932 22.41

സെ​പ്റ്റം​ബ​റി​ലെ കാ​ർ വി​ല്പ​ന 1,31,281 ആ​യി​രു​ന്നു. ത​ലേ സെ​പ്റ്റം​ബ​റി​നെ അ​പേ​ക്ഷി​ച്ച് 33.4 ശ​ത​മാ​നം കു​റ​വ്. മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ല്പ​ന 23.29 ശ​ത​മാ​നം താ​ണ് 10,43,624 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.