മത്സരക്ഷമതയിൽ ഇന്ത്യ പിന്നോട്ടടിച്ചു
മത്സരക്ഷമതയിൽ ഇന്ത്യ പിന്നോട്ടടിച്ചു
Thursday, October 10, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത്സ​ര​ക്ഷ​മ​ത​യി​ൽ ഇ​ന്ത്യ പി​ന്നോ​ട്ട​ടി​ച്ചു. ഒ​റ്റ​വ​ർ​ഷം കൊ​ണ്ട് പ​ത്തു സ്ഥാ​നം താ​ഴെ​യാ​യി ഇ​ന്ത്യ. ലോ​ക​സാ​ന്പ​ത്തി​ക​ഫോ​റം (ഡ​ബ്ള്യു​ഇ​എ​ഫ്) ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ 2018-ലെ 58-ാം ​സ്ഥാ​ന​ത്തു​നി​ന്ന് ഇ​ക്കൊ​ല്ലം 68-ലെ​ത്തി ഇ​ന്ത്യ.

ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളി​ൽ ബ്ര​സീ​ൽ (71-ാം സ്ഥാ​നം) മാ​ത്ര​മേ ഇ​ന്ത്യ​ക്കു പി​ന്നി​ലു​ള്ളൂ. വി​യ​റ്റ്നാം​വ​രെ ഇ​ന്ത്യ​യു​ടെ മു​ന്നി​ലാ​യി.

ഇ​ന്ത്യ​യു​ടെ നി​ല മോ​ശ​മാ​യ​തു​കൊ​ണ്ട​ല്ല, മ​റ്റു പ​ല രാ​ജ്യ​ങ്ങ​ളും മെ​ച്ച​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ താ​ഴോ​ട്ടു​പോ​യ​തെ​ന്ന് ഫോ​റം വി​ശ​ദീ​ക​രി​ച്ചു. കൊ​ളം​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തി ഇ​ന്ത്യ​യെ മ​റി​ക​ട​ന്നു.

അ​മേ​രി​ക്ക​യെ ഒ​ന്നാം സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി സിം​ഗ​പ്പൂ​രാ​ണ് ഈ ​വ​ർ​ഷം മ​ത്സ​ര​ക്ഷ​മ​ത സൂ​ചി​ക​യി​ൽ ഒ​ന്നാ​മ​താ​യ​ത്. അ​മേ​രി​ക്ക ര​ണ്ടും ഹോ​ങ്കോം​ഗ് മൂ​ന്നും നെ​ത​ർ​ല​ൻ​ഡ്സ് നാ​ലും സ്വി​റ്റ്സ​ർ​സ​ല​ൻ​ഡ് അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ചൈ​ന 28-ാം സ്ഥാ​ന​ത്താ​ണ്. ബ്രി​ക്സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്ഥാ​ന​വും ചൈ​ന​യ്ക്കാ​ണ്.

ഈ ​വ​ർ​ഷം ഏ​റ്റ​വു​മ​ധി​കം നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​തു വി​യ​റ്റ്നാ​മാ​ണ്. 67-ാം സ്ഥാ​ന​ത്ത്, ഇ​ന്ത്യ​ക്കു മു​ക​ളി​ൽ എ​ത്തി അ​വ​ർ.


പൊ​തു​ധ​ന​കാ​ര്യ ഭ​ദ്ര​ത, വി​പ​ണി വ​ലു​പ്പം, ധ​ന​കാ​ര്യ​മേ​ഖ​ല​യു​ടെ ആ​ഴം തു​ട​ങ്ങി​യ​വ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ റാ​ങ്കിം​ഗ് മി​ക​ച്ച​താ​ണ്. ക​ന്പ​നി​ഭ​ര​ണ​ത്തി​ലെ മി​ക​വി​ൽ ഇ​ന്ത്യ 15-ാം സ്ഥാ​ന​ത്തു​ണ്ട്. ഓ​ഹ​രി​യു​ട​മ​ക​ൾ​ക്കു​ള്ള പ​രി​ഗ​ണ​ന​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. വി​പ​ണി വ​ലു​പ്പ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. പു​ന​രു​ത്​പാ​ദി​പ്പി​ക്കാ​വു​ന്ന ഊ​ർ​ജ സ​ങ്കേ​ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​കാ​ര്യ​ത്തി​ലും മൂ​ന്നാം സ്ഥാ​നം നേ​ടി.

ന​വീ​ന വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ (ഐ​സി​ടി) സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ പി​ന്നി​ലാ​ണ്. ആ​രോ​ഗ്യ​സൂ​ച​ക​ങ്ങ​ളും പ്ര​തീ​ക്ഷി​ത ആ​യു​സും ഇ​ന്ത്യ​യെ പി​ന്നോ​ട്ടു വ​ലി​ച്ചു. 141 രാ​ജ്യ​ങ്ങ​ളി​ൽ 109-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​തീ​ക്ഷി​ത ആ​യു​സ്. തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ​പ​ങ്കാ​ളി​ത്ത​ത്തി​ൽ രാ​ജ്യം 128-ാം സ്ഥാ​ന​ത്തു​മാ​ത്രം. യോ​ഗ്യ​ത​യെ മാ​നി​ക്കു​ന്ന കാ​ര്യ​ത്തി​ൽ 118-ാമ​തും ശേ​ഷി​വി​ക​സ​ന​ത്തി​ൽ 107-ാമ​തു​മാ​ണ്.

ഇ​ന്ത്യ​യു​ടെ അ​യ​ൽ​ക്കാ​രു​ടെ റാ​ങ്കു​ക​ൾ ഇ​ങ്ങ​നെ ശ്രീ​ല​ങ്ക 84, ബം​ഗ്ലാ​ദേ​ശ് 105, നേ​പ്പാ​ൾ 108, പാ​ക്കി​സ്ഥാ​ൻ 110.1979-ലാ​ണ് ലോ​ക സാ​ന്പ​ത്തി​ക​ഫോ​റം ആ​ഗോ​ള മ​ത്സ​ര​ക്ഷ​മ​താ സൂ​ചി​ക ത​യാ​റാ​ക്കിത്തുട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.