പലിശനിരക്ക് കുറച്ചു
പലിശനിരക്ക് കുറച്ചു
Thursday, October 10, 2019 12:19 AM IST
മും​ബൈ: വാ​യ്പാ​പ​ലി​ശ​യി​ൽ നേ​രി​യ കു​റ​വ്; നി​ക്ഷേ​പ​പ​ലി​ശ​യി​ൽ വ​ലി​യ കു​റ​വ്.
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) പ​ലി​ശ​നി​ര​ക്കു​ക​ൾ കു​റ​ച്ച​പ്പോ​ൾ നി​ക്ഷേ​പ​ക​ർ​ക്കു ന​ഷ്ടം. വാ​യ്പ എ​ടു​ക്കു​ന്ന​വ​ർ​ക്കു കാ​ര്യ​മാ​യ നേ​ട്ട​മി​ല്ല.

മാ​ർ​ജി​ന​ൽ കോ​സ്റ്റ് ഓ​ഫ് ഫ​ണ്ട് ബേ​സ്ഡ് ലെ​ൻ​ഡിം​ഗ് (എം​സി​എ​ൽ​ആ​ർ) പ്ര​കാ​രം വാ​യ്പ എ​ടു​ത്തി​ട്ടു​ള്ള​വ​ർ​ക്കും 0.1 ശ​ത​മാ​നം കു​റ​വാ​ണു പ​ലി​ശ​യി​ൽ വ​രു​ത്തി​യ​ത്. കു​റ​വ് ഇ​ന്നു പ്രാ​ബ​ല്യ​ത്തി​ലാ​കും. ഇ​തു​പ്ര​കാ​രം ഒ​രു വ​ർ​ഷ വാ​യ്പ​യു​ടെ പ​ലി​ശ 8.15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 8.05 ശ​ത​മാ​ന​മാ​കും. മൂ​ന്നു വ​ർ​ഷ പ​ലി​ശ 8.35 -ൽ​നി​ന്ന് 8.25 ശ​ത​മാ​ന​വും.

റി​സ​ർ​വ് ബാ​ങ്ക് റീ​പോ നി​ര​ക്ക് 0.25 ശ​ത​മാ​നം കു​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഈ ​വ​ർ​ഷം ഇ​ത് ആ​റാം ത​വ​ണ​യാ​ണ് എ​സ്ബി​ഐ പ​ലി​ശ കു​റ​യ്ക്കു​ന്ന​ത്.


എ​സ്ബി​ഐ സേ​വിം​ഗ്സ് ബാ​ങ്ക് (എ​സ്ബി) നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കാ​ൽ ശ​ത​മാ​നം കു​റ​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ ബാ​ല​ൻ​സ് ഉ​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 3.5-ൽ​നി​ന്നു 3.25 ശ​ത​മാ​ന​മാ​യി കു​റ​ച്ചു.

ന​വം​ബ​ർ ഒ​ന്നി​നു പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​കും. ഒ​രു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ൽ ബാ​ല​ൻ​സ് ഉ​ള്ള​തി​ന് റീ​പോ നി​ര​ക്കു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണു നി​ര​ക്ക്. റീ​പോ​യി​ൽ​നി​ന്നു 2.75 ശ​ത​മാ​നം എ​ന്നാ​ണു വ്യ​വ​സ്ഥ. പ​ക്ഷേ കു​റ​ഞ്ഞ​തു മൂ​ന്നു ശ​ത​മാ​നം ഉ​റ​പ്പു​ന​ല്കി​യി​ട്ടു​ണ്ട്.

സ്ഥി​ര​നി​ക്ഷേ​പ പ​ലി​ശ ഒ​രു വ​ർ​ഷ​ത്തി​നും ര​ണ്ടു വ​ർ​ഷ​ത്തി​നു​മി​ട​യി​ൽ കാ​ലാ​വ​ധി​യു​ള്ള​വ​യ്ക്കു മാ​ത്ര​മേ കു​റ​ച്ചു​ള്ളൂ. 6.5-ൽ​നി​ന്ന് 6.4 ശ​ത​മാ​ന​ത്തി​ലേ​ക്ക്. (സീ​നി​യ​ർ സി​റ്റി​സ​ൺ 6.9 ശ​ത​മാ​നം). മ​റ്റു കാ​ലാ​വ​ധി​ക​ളി​ൽ മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.