വിറ്റാമിൻ എ, ഡി ചേർത്ത മിൽമ പാലിന്‍റെ വിതരണോദ്ഘാടനം നാളെ
വിറ്റാമിൻ എ, ഡി ചേർത്ത മിൽമ പാലിന്‍റെ വിതരണോദ്ഘാടനം നാളെ
Saturday, September 21, 2019 10:43 PM IST
നെ​​ടു​​മ്പാ​​ശേ​​രി: കൂ​​ടു​​ത​​ൽ പോ​​ഷ​​ക ഗു​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി വി​​റ്റാ​​മി​​ൻ എ​​യും ഡി​​യും ചേ​​ർ​​ത്ത് ത​​യാ​​റാ​​ക്കി​​യ മി​​ൽ​​മ പാ​​ലി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കു​​മെ​​ന്ന് മി​​ൽ​​മ ഫെ​​ഡ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​എ. ബാ​​ല​​ൻ മാ​​സ്റ്റ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

രാ​​വി​​ലെ 10.30ന് ​​ദേ​​ശം ഗ്രീ​​ൻ പാ​​ർ​​ക്കി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പു​​തി​​യ പാ​​ലി​​ന്‍റെ വി​​പ​​ണ​​നോ​​ദ്ഘാ​​ട​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല നി​​ർ​​വ​​ഹി​​ക്കും. വി​​റ്റാ​​മി​​നു​​ക​​ളു​​ടെ കു​​റ​​വ് മൂ​​ലം കാ​​ഴ്ച​​ക്കു​​റ​​വ്, ബ​​ല​​ക്ഷ​​യം തു​​ട​​ങ്ങി​​യ രോ​​ഗ​​ങ്ങ​​ൾ കൂ​​ടി വ​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ഷ​​ണ​​ൽ ഫു​​ഡ് സേ​​ഫ്റ്റി അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി നാ​​ഷ​​ണ​​ൽ ഡെ​​യ​​റി ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ബോ​​ർ​​ഡി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് മി​​ൽ​​മ പാ​​ലി​​ൽ കൂ​​ടു​​ത​​ൽ വി​​റ്റ​​ാമി​​നു​​ക​​ൾ ചേ​​ർ​​ക്കു​​ന്ന​​ത്.

രാ​​ജ്യ​​ത്ത് 62 ശ​​ത​​മാ​​നം കു​​ട്ടി​​ക​​ളി​​ൽ വി​​റ്റാ​​മി​​ൻ എ​​യു​​ടെ​​യും 70 ശ​​ത​​മാ​​ന​​ത്തോ​​ളം പേ​​രി​​ൽ വി​​റ്റ​​മി​​ൻ ഡി​​യു​​ടെ​​യും കു​​റ​​വു​​ണ്ടെ​​ന്നാ​​ണ് പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. എ​​ട്ടു കോ​​ടി ചെ​​ല​​വി​​ൽ ഇ​​ട​​പ്പ​​ള്ളി മി​​ൽ​​മ​​യി​​ൽ അ​​ത്യാ​​ധു​​നി​​ക ലാ​​ബ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മി​​ട്ടു. സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ൾ​​ക്കും ഇ​​വി​​ടെ പാ​​ലി​​ന്‍റെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താം.


പ​​തി​​നൊ​​ന്ന് മി​​ൽ​​മ ഡ​​യ​​റി​​ക​​ളി​​ലും 85 ല​​ക്ഷം രൂ​​പ ചെ​​ല​​വി​​ൽ മി​​ൽ കോ​​സ് കാ​​നു​​ക​​ൾ സ്ഥാ​​പി​​ക്കും. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നു വ​​രു​​ന്ന പാ​​ലി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും ഫോ​​ർ​​മാ​​ലി​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള രാ​​സ​​മാ​​ലി​​ന്യ​​ങ്ങ​​ൾ ചേ​​ർ​​ന്ന​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ച​​ട​​ങ്ങി​​ൽ പി.​​എ. ബാ​​ല​​ൻ മാ​​സ്റ്റ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. അ​​ൻ​​വ​​ർ സാ​​ദ​​ത്ത് എം​​എ​​ൽ​​എ, ജോ​​ൺ തെ​​രു​​വ​​ത്ത്, ക​​ല്ല​​ട ര​​മേ​​ശ്, യൂ​​സ​​ഫ് കോ​​റോ​​ത്ത്, വി​​വേ​​ക് അ​​റോ​​റ, ഗാ​​ഥ​​രാ​​ജ്, ദി​​ലീ​​പ് ക​​പ്ര​​ശേ​​രി, ജേ​​ക്ക​​ബ് തോ​​മ​​സ്, ഡോ. ​​പാ​​ട്ടീ​​ൽ സു​​യോ​​ഗ് സു​​ഭാ​​ഷ് റാ​​വു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

മി​​ൽ​​മ മേ​​ഖ​​ലാ ചെ​​യ​​ർ​​മാ​​ൻ ജോ​​ൺ തെ​​രു​​വ​​ത്ത്, ഡെ​​യ​​റി ഡ​​വ​​ല​​പ്‌​​മെ​​ന്‍റ് ബോ​​ർ​​ഡ് സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ റോ​​മി ജേ​​ക്ക​​ബ്, മി​​ൽ​​മ മേ​​ഖ​​ലാ സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ ജെ. ​​വി​​ൽ​​സ​​ൺ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.