ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യ വി ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഡുവൽ പോപ് ആപ് സെൽഫി കാമറ, 4 പിൻ കാമറകൾ, ഗ്ലാസ് ബാക് പാനൽ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ച സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസമാണ് വിവോ വിപണിയിൽ അവതരിപ്പിച്ചത്.
6.44 ഇഞ്ച് ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 675 പ്രോസസർ, 8 ജിബി റാം, 128 ജിബി റോം, 4 പിൻ കാമറകൾ (48 എംപി പ്രൈമറി സോണി ഐഎംഎക്സ്582 സെൻസർ, 13 എംപി ടെലി ലെൻസ്, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ), ഡുവൽ പോപ് അപ് മുൻ കാമറകൾ (32 എംപി പ്രമറി ഷൂട്ടർ +8 എംപി വൈഡ് ആംഗിൾ), 18 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,100 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 9 പൈയിൽ അധിഷ്ഠിതമായ ഫൺടച്ച് 9ഒഎസ് എന്നിവയാണ് വി 17 പ്രോയുടെ പ്രധാന ഫീച്ചറുകൾ. ഈ മാസം സെപ്റ്റംബർ മുതൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഫോണിന് 29,990 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.