മൊത്തവിലയിൽ കയറ്റം നാമമാത്രം
മൊത്തവിലയിൽ കയറ്റം നാമമാത്രം
Monday, September 16, 2019 10:32 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം ഓ​ഗ​സ്റ്റി​ൽ 1.08 ശ​ത​മാ​നം മാ​ത്രം. ജൂ​ലൈ​യി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു നി​ല.

വി​ല​ക്ക​യ​റ്റം തീ​രെ കു​റ​ഞ്ഞു​കാ​ണു​ന്ന​തു പ​ക്ഷേ ആ​ശാ​വ​ഹ​മാ​യ കാ​ര്യ​മാ​യി നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നി​ല്ല. ഫാ​ക്ട​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റി​ൽ വി​ല വ​ർ​ധി​ച്ച​തേ ഇ​ല്ലെ​ന്നാ​ണു സൂ​ചി​ക കാ​ണി​ക്കു​ന്ന​ത്. ഇ​തി​ന​ർ​ഥം വി​ല കൂ​ട്ടാ​ൻ ക​ന്പ​നി​ക​ൾ​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ്. വി​പ​ണി​യി​ൽ ആ​വ​ശ്യം കു​റ​യു​ന്ന​തു​കൊ​ണ്ട് വി​ല കൂ​ട്ടാ​തി​രി​ക്കു​ന്നു. സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച മു​ര​ടി​ച്ചു എ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണി​ത്.

ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​ൽ ശ​മ​ന​മു​ണ്ടാ​യി. ഇ​ന്ധ​ന​വി​ല സൂ​ചി​ക താ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കു വി​ല ക​യ​റു​ക​യാ​ണ്. 7.67 ശ​ത​മാ​ന​മാ​ണു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഓ​ഗ​സ്റ്റി​ലെ വി​ല​ക്ക​യ​റ്റം. ഉ​ള്ളി മു​ത​ൽ ഒ​ട്ടു​മി​ക്ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും വി​ല കു​തി​ച്ചു. ജൂ​ലൈ​യി​ൽ 6.15 ശ​ത​മാ​ന​മാ​യി​രു​ന്നു ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം. പാ​ൽ, മു​ട്ട തു​ട​ങ്ങി​യ​വ​യു​ടെ വി​ല​വ​ർ​ധ​ന​യും ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റ​ത്തി​നു വ​ഴി​തെ​ളി​ച്ചു.


റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ​നി​ർ​ണ​യ​ത്തി​നു ക​ണ​ക്കാ​ക്കു​ന്ന​ത് ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള ചി​ല്ല​റ വി​ല​ക്ക​യ​റ്റ​മാ​ണ്. ഓ​ഗ​സ്റ്റി​ൽ അ​തു 3.21 ശ​ത​മാ​ന​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.