ജിഡിപി വളർച്ച താണത് അപ്രതീക്ഷിതം: ശക്തികാന്ത ദാസ്
Monday, September 16, 2019 10:32 PM IST
മും​ബൈ: ഇ​ന്ത്യ​യു​ടെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച അ​ഞ്ചു ശ​ത​മാ​ന​മാ​യി താ​ണ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യെ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത​ ദാ​സ്.

റി​സ​ർ​വ് ബാ​ങ്ക് 5.8 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഏ​പ്രി​ൽ-​ജൂ​ണി​ലേ​ക്കു പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്തു​കൊ​ണ്ടാ​ണു നി​ഗ​മ​നം തെ​റ്റി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു പ​ഠി​ക്കു​മെ​ന്ന് ഒ​രു ബി​സി​ന​സ് ചാ​ന​ലി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം സം​ബ​ന്ധി​ച്ചു വ​ള​രെ കൃ​ത്യ​മാ​യ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​ൻ റി​സ​ർ​വ് ബാ​ങ്കി​നു സാ​ധി​ക്കു​ന്നു​ണ്ട്. ജി​ഡി​പി കാ​ര്യ​ത്തി​ലും കൃ​ത്യ​ത നേ​ടാ​ൻ ശ്ര​മി​ക്കും.


സൗ​ദി​യി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ ക​യ​റ്റം നീ​ണ്ടു​നി​ന്നാ​ൽ ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി​യി​ലും സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ലും പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കു​മെ​ന്നു ദാ​സ് പ​റ​ഞ്ഞു. വി​ല​ക​ൾ പെ​ട്ടെ​ന്നു പ​ഴ​യ നി​ല​യി​ലാ​യാ​ൽ പ്ര​ശ്ന​മി​ല്ല. മ​റി​ച്ചാ​യാ​ൽ വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ ബാ​ക്കി​പ​ത്ര​മാ​യ ക​റ​ന്‍റ് അ​ക്കൗ​ണ്ടി​ലെ ക​മ്മി വ​ർ​ധി​ക്കും; സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് ക​ണ​ക്കു​കൂ​ട്ട​ലും പാ​ളും. 164 കോ​ടി വീ​പ്പ ക്രൂ​ഡ് ഓ​യി​ലാ​ണ് ഈ ​വ​ർ​ഷം ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.