പാർപ്പിട, കയറ്റുമതി മേഖലകൾക്കു ധനസഹായം
പാർപ്പിട, കയറ്റുമതി മേഖലകൾക്കു ധനസഹായം
Saturday, September 14, 2019 11:40 PM IST
ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല

* 20,000 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക സ​ഹാ​യ നി​ധി. 10,000 കോ​ടി കേ​ന്ദ്രം മു​ട​ക്കും. അ​ത്ര​യും തു​ക എ​ൽ​ഐ​സി​യും ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്നു മു​ട​ക്കും.

* മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഭ​വ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​നി​ധി​യി​ൽ നി​ന്ന് ധ​ന​സ​ഹാ​യം. സെ​ബി അം​ഗീ​കൃ​ത ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ട് (എ​ഐ​എ​ഫ്) മാ​തൃ​ക​യി​ലാ​ണ് ഇ​തു പ്ര​വ​ർ​ത്തി​ക്കു​ക.

* നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ) ആ​യ​തോ പാ​പ്പ​ർ ഹാ​ർ​ജി​യി​ൽ പെ​ട്ട​തോ ആ​യ പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്ക് ഇ​നി നി​ധി​സ​ഹാ​യം ന​ൽ​കി​ല്ല.

* കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭ​വ​നനി​ർ​മാ​ണ വാ​യ്പ​ക​ളു​ടെ പ​ലി​ശ കു​റ​യ്ക്കും. പ​ത്തു​വ​ർ​ഷകാലാവധിയുള്ള സ​ർ​ക്കാ​ർ ക​ട​പ്പ​ത്ര​ത്തി​ന്‍റെ പ​ലി​ശ​യു​മാ​യി ഈ ​പ​ലി​ശ ബ​ന്ധി​പ്പി​ക്കും.

* പി​എം​എ​വൈ പ്ര​കാ​ര​മു​ള്ള പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ​ക്കു ധ​ന​സ​മാ​ഹ​ര​ണം ല​ളി​ത​മാ​ക്കും.

ക​യ​റ്റു​മ​തി വ​ർ​ധ​ന

* ക​യ​റ്റു​മ​തി സാ​ധ​ന​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര നി​കു​തി​ക​ളും ഡ്യൂ​ട്ടി​ക​ളും മ​ട​ക്കി ന​ല്കു​ന്ന​തി​നു പു​തി​യ സ്കീം. ​റോ​ഡ് ടെ​പ് (റെ​മി​ഷ​ൻ ഓ​ഫ് ഡ്യൂ​ട്ടീ​സ് ഓ​ർ ടാ​ക്സ​സ് ഓ​ൺ എ​ക്സ്പോ​ർ​ട്ട് പ്രൊ​ഡ​ക്‌​ട്) എ​ന്ന​താ​ണു പു​തി​യ പ​ദ്ധ​തി. നി​ല​വി​ലു​ള്ള മെ​ർ​ക്ക​ൻ​ഡൈ​സ് എ​ക്സ്പോ​ർ​ട്ട് ഫ്രം ​ഇ​ന്ത്യ സ്ക്രീം (​എം​ഇ​ഐ​എ​സ്) ഡി​സം​ബ​ർ 31-ന് ​അ​വ​സാ​നി​ക്കും. റോ​ഡ്ടെ​പ് 2020 ജ​നു​വ​രി ഒ​ന്നി​നു നി​ല​വി​ൽ വ​രും. ഒ​രു വ​ർ​ഷം 50,000 കോ​ടി രൂ​പ​യു​ടെ നി​കു​തി​ക​ൾ മ​ട​ക്കി ന​ല്കു​ന്ന​താ​ണു പ​ദ്ധ​തി. ടെ​ക്സ്റ്റൈ​ൽ​സ് ക​യ​റ്റു​മ​തി​യി​ലാ​ണ് ഇ​തു കൂ​ടു​ത​ൽ സ​ഹാ​യ​ക​മാ​കു​ക.


*ക​യ​റ്റു​മ​തി​ക്കു​ള്ള ധ​ന​സ​ഹാ​യം കൂ​ട്ടും. ക​യ​റ്റു​മ​തി​ക്കു​ള്ള പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വാ​യ്പ​യ്ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് വ​ർ​ധി​പ്പി​ക്കും. 1700 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.

* മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ലെ ക​യ​റ്റു​മ​തി വാ​യ്പ 68,000 കോ​ടി രൂ​പ ക​ണ്ട് വ​ർ​ധി​പ്പി​ക്കും.

* ക​യ​റ്റു​മ​തി ധ​ന​സ​ഹാ​യം നി​രീ​ക്ഷി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി.

* സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ൾ ന​ല്കു​ന്ന ഡ്യൂ​ട്ടി ഇ​ള​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സം​വി​ധാ​നം.

* ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ ചെ​റു​കി​ട ഇ​ട​ത്ത​രം യൂ​ണി​റ്റു​ക​ൾ​ക്കു പ്ര​ത്യേ​ക സ​ഹാ​യം.

* ക​യ​റ്റു​മ​തി​യു​ടെ സ്രോ​ത​സ് നി​ർ​ണ​യ​ത്തി​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം.

* ക​യ​റ്റു​മ​തി അ​നു​മ​തി​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്ത് വേ​ഗ​ത്തി​ലാ​ക്കും.

വ്യാ​പാ​ര​മേ​ള, ജി​എ​സ്ടി

* രാ​ജ്യ​ത്തു നാ​ലു പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ മാ​തൃ​ക​യി​ൽ വാ​ർ​ഷി​ക വ്യാ​പാ​ര മേ​ള​ക​ൾ. ആ​ദ്യ വ്യാ​പാ​ര മേ​ള അ​ടു​ത്ത മാ​ർ​ച്ചി​ൽ.

* ര​ത്ന​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളും ടെ​ക്സ്റ്റൈ​ൽ​സ്, തു​ക​ൽ ഉ​ത്പന്ന​ങ്ങ​ൾ, യോ​ഗ - ടൂ​റി​സം - ക​ര​കൗ​ശ​ല​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ലു വി​ഷ​യ​ങ്ങ​ളാ​യി തി​രി​ച്ചാ​കും വ്യാ​പാ​ര മേ​ള​ക​ൾ.

* ജി​എ​സ്ടി​യി​ലെ ഇ​ൻ​പു​ട്ട് ടാ​ക്സ് ക്രെ​ഡി​റ്റ് റീ​ഫ​ണ്ട് ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ പൂ​ർ​ണ​മാ​യും ഇ​ല​ക്‌​ട്രോ​ണി​ക് ആ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.