ഗോ എയർ കണ്ണൂരിൽനിന്നു കുവൈറ്റിലേക്കു സർവീസ് തുടങ്ങുന്നു
Thursday, September 12, 2019 11:25 PM IST
കൊച്ചി: ഗോ എയർലൈൻസിന്റെ കുവൈറ്റ്- കണ്ണൂർ- കുവൈറ്റ് സെക്ടറിലേക്കുള്ള സർവീസ് 19 മുതൽ ആരംഭിക്കും. അബുദാബി, മസ്ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കു പുറമെയാണു ജിസിസിയിലേക്കുള്ള നാലാമത് സർവീസ് കുവൈറ്റിലേക്കു തുടങ്ങുന്നത്. ഇതിനുള്ള ബുക്കിംഗുകൾ ആരംഭിച്ചു. ദിനവുമുള്ള സർവീസിന് 13,160 രൂപ മുതലാണു റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.
ഏറ്റവും പുതിയ എയർബസ് എ320 നിയോ എയർക്രാഫ്റ്റാണ് ഈ റൂട്ടിലേക്കായി ഒരുക്കിയിട്ടുള്ളത്. കണ്ണൂരിൽനിന്നു രാവിലെ ഏഴിനും കുവൈറ്റിൽനിന്നു പ്രാദേശിക സമയം 10.30നുമാണു സർവീസ്.
കുവൈറ്റ് -കണ്ണൂർ റൂട്ടിലെ വിമാന സർവീസുകൾ പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ഗോ എയർ മാനേജിംഹ് ഡയറക്ടർ ജെ. വാഡിയ പറഞ്ഞു.
ഗോ എയർ നിലവിൽ ദിവസവും 300ൽ അധികം ഫ്ളൈറ്റ് സർവീസുകൾ നടത്തുന്നുണ്ട്.