കൊച്ചി: ഇ കൊമേഴ്സ് വിപണന പ്ലാറ്റ്ഫോമായ ഫ്ളിപ്കാർട്ടിന്റെ ഫ്ളാഗ്ഷിപ് പരിപാടിയായ ’ദ ബിഗ് ബില്യണ്‍ ഡേയ്സ് വീണ്ടുമെത്തുന്നു. 29 മുതൽ ഒക്ടോബർ നാലു വരെയാണ് ബിഗ് ബില്യണ്‍ ഡേയ്സ് വിപണനമേള. 29ന് അർധരാത്രി മുതലാണു സീസണ് ആരംഭിക്കുന്നതെങ്കിലും ഫ്ളിപ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്കു നാലു മണിക്കൂർ മുന്‍പു തന്നെ ഓഫറുകൾ കാണാനാകും.
ഉപയോക്താക്കൾക്കു ഷോപ്പിംഗ് ആയാസരഹിതമാക്കുന്നതിന് ആക്സിസ്, ഐസിഐസിഐ ബാങ്കുകളുമായി ഫ്ളിപ്കാർട്ട് ധാരണയായിട്ടുണ്ട്. ഫാഷൻ, ടിവി, അപ്ലയൻസസ്, വീട്ടുപകരണങ്ങൾ, ഫർണീച്ചറുകൾ, ബ്യൂട്ടി, സ്പോർട്സ്, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്മാർട്ട് ഡിവൈസുകൾ, പേഴ്സണൽ കെയർ അപ്ലയൻസസ്, ട്രാവൽ തുടങ്ങിയ വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ 29 നും മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ 30നും വിപണനം ആരംഭിക്കും. ബിഗ് ബില്യണ്‍ ഡേയ്സിനോടനുബന്ധിച്ചു കൂടുതൽ പിൻ കോഡുകളിൽ ഉത്പന്നങ്ങൾ ലഭ്യമാകും. ഉപകരണങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ വാങ്ങാനാവുന്ന അവസരവും ഒരുക്കിയിട്ടുണ്ട്.
200 വിഭാഗങ്ങളിലായി പതിനായിരത്തിലധികം ഉത്പന്നങ്ങളാണു ബിഗ് ബില്യണ്‍ ഡേയ്സിനായി അണിനിരത്തിയിട്ടുള്ളത്. രാജ്യത്തെ നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, കൈത്തൊഴിലുകാർ എന്നിവരും വിപണനമേളയുടെ ഭാഗമാകുന്നുണ്ട്.
ഫ്ളിപ്കാർട്ടിന്റെ വിവിധ വായ്പാ സൗകര്യങ്ങളായ കാർഡ്ലെസ് ക്രെഡിറ്റ്, ഫ്ളിപ്കാർട്ട പേ ലേറ്റർ, നോ കോസ്റ്റ് ഇഎംഐ എന്നിവയിലൂടെ മേളയിൽ പങ്കെടുക്കാനാവും. ആക്സിസ് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുള്ളവർക്കും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ളവർക്കും പത്തു ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.