ഐസിഐസിഐ ബാങ്ക് 1.65 കോടി നൽകി
Thursday, September 12, 2019 11:25 PM IST
കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഐസിഐസിഐ ബാങ്ക് 1.65 കോടി സംഭാവന ചെയ്തു.
വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, എന്നീ ജില്ലകളിലെ ഭരണകൂടങ്ങൾക്കാണ് തുക കൈമാറിയത്. എറണാകുളം ജില്ലയ്ക്ക് 15 ലക്ഷം രൂപയാണ് ബാങ്ക് കൈമാറിയത്. ഐസിഐസിഐ ബാങ്ക് റീജണൽ ഹെഡ് (റീട്ടെയിൽ) തലവൻമാരായ പ്രദീപ് നായർ, ബിനു ജോസഫ് എന്നിവരാണ് ജില്ലാ കളക്ടർ എസ്. സുഹാസിനു തുക കൈമാറിയത്.