50 വ​​​​​​ർ​​​​​​ഷം മു​​​​​​ന്പ് പ​​​​​​വ​​​​​​ന് 150 രൂ​​​​​​പ
Tuesday, September 10, 2019 11:33 PM IST
കോ​​​​​​ട്ട​​​​​​യം: അ​​​​​​ര നൂ​​​​​​റ്റാ​​​​​​ണ്ട് മു​​​​​​ന്പ് സ്വ​​​​​​ർ​​​​​​ണം വാ​​​​​​ങ്ങി​​​​​​യ ബി​​​​​​ല്ല് ഇ​​​​​​ന്നു കാ​​​​​​ണു​​​​​​ന്പോ​​​​​​ൾ പു​​​​​​തി​​​​​​യ ത​​​​​​ല​​​​​​മു​​​​​​റ​​​​​​യ്ക്ക് കൗ​​​​​​തു​​​​​​ക​​​​​​ക്കാ​​​​​​ഴ്ച​​​​​​യാ​​​​​​കും. കാ​​​​​​ണ​​​​​​ക്കാ​​​​​​രി ക​​​​​​ട്ട​​​​​​ക്ക​​​​​​യം തോ​​​​​​ര​​​​​​ണം​​​​​​വ​​​​​​ച്ച​​​​​​തി​​​​​​ൽ കെ.​​​​​​ടി. ചെ​​​​​​റി​​​​​​യാ​​​​​​ൻ 1969 സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 13ന് ​​​​​​ഏ​​​​​​ഴ​​​​​​ര ഗ്രാം 22 ​​​​​​ക്യാ​​​​​​ര​​​​​​റ്റ് സ്വ​​​​​​ർ​​​​​​ണം വാ​​​​​​ങ്ങി​​​​​​യ​​​​​​ത് 146.25 രൂ​​​​​​പ​​​​​​യ്ക്കാ​​യി​​രു​​ന്നു.

50 വ​​​​​​ർ​​​​​​ഷം പി​​​​​​ന്നി​​​​​​ടു​​​​​​ന്പോ​​​​​​ൾ വി​​​​​​ല ഏ​​​​​​താ​​​​​​ണ്ട് 200 ഇ​​​​​​ര​​​​​​ട്ടി​​​​​​യായി പ​​​​​​വ​​​​​​ന് 28,440 രൂ​​​​​​പ​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്നു. പ​​​​​​ണി​​​​​​ക്കൂ​​​​​​ലി​​​​​കൂ​​​​​​ടി കൂ​​​​​​ട്ടു​​​​​​ന്പോ​​​​​​ൾ എ​​​​​​ട്ടു ഗ്രാം ​​​​​​വ​​​​​​രു​​​​​​ന്ന പ​​​​​​വ​​​​​​ന് 32,000 രൂ​​​​​​പ​​​​ വ​​രും. കോ​​​​​​ട്ട​​​​​​യം ക​​​​​​ണ്ണാ​​​​​​ല​​​​​​ക്കു​​​​​​ന്നി​​​​​​ൽ ജ്വ​​​​​​ല്ല​​​​​​റി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു പി​​​​​​താ​​​​​​വ് വാ​​​​​​ങ്ങി​​​​​​യ സ്വ​​​​​​ർ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ബി​​​​​​ൽ മ​​​​​​ക​​​​​​നും കെ​​​​​എ​​​​​സ്ഇ​​​​​​ബി പ​​​​​​ള്ളം അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ് എ​​​​​​ൻ​​​​​​ജി​​​​​​നിയ​​​​​​റു​​​​​​മാ​​​​​​യ കെ.​​​​​​സി. തോ​​​​​​മ​​​​​​സ് ഇ​​​​​​പ്പോ​​​​​​ഴും ഭ​​​​​​ദ്ര​​​​​​മാ​​​​​​യി സൂ​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.