നോർക്ക പുനരധിവാസം: ഈടില്ലാതെ പത്തു ലക്ഷം രൂപ വായ്പ
നോർക്ക പുനരധിവാസം: ഈടില്ലാതെ പത്തു ലക്ഷം രൂപ വായ്പ
Monday, September 9, 2019 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ ന​ല്കാ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ തീ​രു​മാ​നി​ച്ചു. ഈ​ടി​ല്ലാ​തെ​യാ​ണ് വാ​യ്പ ന​ല്കു​ക. ഇ​തു സം​ബ​ന്ധി​ച്ച് നോ​ർ​ക്ക റൂ​ട്ട്സു​മാ​യി ബാ​ങ്ക് ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. 30 ല​ക്ഷം രൂ​പ​വ​രെ ചെ​ല​വു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്സി​ഡി​യും (പ​ര​മാ​വ​ധി മൂ​ന്നു ല​ക്ഷം രൂ​പ) കൃ​ത്യ​മാ​യ തി​രി​ച്ച​ട​വി​ന് പ​ലി​ശ​യി​ന​ത്തി​ൽ മൂ​ന്നു ശ​ത​മാ​നം സ​ബ്സി​ഡി​യും ന​ല്കു​ന്ന പ​ദ്ധ​തി​യാ​ണ് നോ​ർ​ക്ക ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ർ റി​ട്ടേ​ണ്‍ എ​മി​ഗ്ര​ന്‍റ്സ്.


നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യും ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ര​ള മേ​ഖ​ലാ മാ​നേ​ജ​ർ വി. ​മ​ഹേ​ഷ്കു​മാ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

നോ​ർ​ക്ക റൂ​ട്ട്സ് റെ​സി​ഡ​ൻ​സ് വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ, നോ​ർ​ക്ക വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ഡി. ​ജ​ഗ​ദീ​ശ്, ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഏ​രി​യ മാ​നേ​ജ​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, സീ​നി​യ​ർ മാ​നേ​ജ​ർ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.