പ്രളയബാധിത മേഖലകളിലേക്ക് ഹ്യുണ്ടായ് ടാസ്ക് ഫോഴ്സ്
Saturday, August 24, 2019 10:31 PM IST
കൊച്ചി: കേരളത്തിലെ പ്രളയ ബാധിത മേഖലകളിലെ ഹ്യുണ്ടായ് ഉപയോക്താക്കളെ സഹായിക്കാനായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ റിലീഫ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വെള്ളപ്പൊക്കത്തില്‍ തകരാറിലായ കാറുകളുടെ അറ്റകുറ്റപ്പണിക്കും ബ്രേക്ക് ഡൗണ്‍ ആയാൽ സഹായിക്കുന്നതിനുമായി 24 ഫ്ലാറ്റ് ബെഡുകളും വലിച്ചു കൊണ്ടുപോകാനുള്ള ട്രക്കുകളും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര റോഡ് സഹായത്തിന് 19 വാഹനങ്ങളും 70 ടെക്നീഷനന്മാരെയും നിയോഗിച്ചിട്ടുണ്ട്.
പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ പരിഹരിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സര്‍വേയര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0124-4343937, 1800 102 4645 എന്നീ ടോള്‍ ഫ്രീ നമ്പരുകളിൽ ബന്ധപ്പെടാം.