എ​സ്ബി​ഐ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ വീ​ണ്ടും കു​റ​ച്ചു
Saturday, August 24, 2019 12:13 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കു​റ​ച്ചു. വി​വി​ധ കാ​ലാ​വ​ധി​ക​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ അ​ര ശ​ത​മാ​നം വ​രെ​യാ​ണു കു​റ​ച്ച​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് എ​സ്ബി​ഐ പ​ലി​ശ​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്. പു​തി​യ തീ​രു​മാ​നം പ​ലി​ശ​യി​ന​ത്തി​ൽ വ​രു​മാ​നം നേ​ടി​യി​രു​ന്ന നി​ക്ഷേ​പ​ക​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തി​യ പ​ലി​ശ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.


രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ സ്ഥാ​പ​നം സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ കു​റ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു ബാ​ങ്കു​ക​ളും ഈ ​പാ​ത വൈ​കാ​തെ പി​ന്തു​ട​ർ​ന്നേ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.