40,618 വാഗൺ ആർ കാറുകൾ തിരിച്ചുവിളിച്ചു
40,618 വാഗൺ ആർ കാറുകൾ തിരിച്ചുവിളിച്ചു
Saturday, August 24, 2019 12:13 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ 40,618 വാ​ഗ​ൺ ആ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു. 1.0 ലി​റ്റ​ർ എ​ൻ​ജി​ൻ വാ​ഹ​ന​ങ്ങ​ളി​ലെ ഇ​ന്ധ​നപൈ​പ്പി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്.

2018 ന​വം​ബ​ർ 15 മു​ത​ൽ 2019 ഓ​ഗ​സ്റ്റ് 12 വ​രെ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​വ​ർ മാ​രു​തി സു​സു​കി ഡീ​ല​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ത​ക​രാ​ർ സം​ഭ​വി​ച്ച ഭാ​ഗ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി മാ​റ്റി ന​ല്കു​മെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.