സ്ഥിരനിക്ഷേപ പദ്ധതിയുമായി ബജാജ് ഫിനാൻസ്
Thursday, August 22, 2019 11:09 PM IST
കൊച്ചി: ബജാജ് ഫിൻസെർവിന്റെ വായ്പാ-നിക്ഷേപ വിഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡ് പ്രവാസി ഇടപാടുകാർക്കായി ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി ആവിഷ്കരിച്ചു. ഇടപാടുകാര്‍ക്ക് 8.95 ശതമാനം റിട്ടേണ്‍ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
ഫിക്സഡ് ഡെപ്പോസിറ്റിന് 12 മാസത്തിനും 36 മാസത്തിനും ഇടയിലുള്ള കാലാവധി കൂടാതെ ഒന്നിലധികം നിക്ഷേപം, എളുപ്പത്തിൽ പുതുക്കുന്നതിനുള്ള സൗകര്യം എന്നിവയുമുണ്ട്. എൻആർഐകൾക്ക് എൻആർഒ അക്കൗണ്ട് വഴി എളുപ്പത്തിൽ ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റിൽ നിക്ഷേപിക്കാമെന്ന് റീട്ടെയിൽ ആൻഡ് കോർപറേറ്റ് ലയബിലിറ്റീസ് ചീഫ് ബിസിനസ് ഓഫീസർ സച്ചിൻ സിക്ക പറഞ്ഞു.