ടെ​വ​യു​ടെ ഹം​ഗ​റി പ്ലാ​ന്‍റ് യൂ​റോ​ലൈ​ഫ് ഏ​റ്റെ​ടു​ത്തു
Wednesday, August 21, 2019 11:25 PM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ സ്പെ​​​ഷാ​​​ലി​​​റ്റി ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ക​​​മ്പ​​​നി​​​യാ​​​യ യൂ​​​റോ​​​ലൈ​​​ഫ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ, ടെ​​​വ​​​യു​​​ടെ ഹം​​​ഗ​​​റി​​​യി​​​ലെ പ്ലാ​​​ന്‍റ് ഏ​​​റ്റെ​​​ടു​​​ത്തു. ഇ​​​ൻ​​​ട്രാ​​​വെ​​​ന​​​സ് ഇ​​​ൻ​​​ഫ്യൂ​​​ഷ​​​ൻ പ്ലാ​​​ന്‍റാ​​​ണി​​​ത്. ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ തു​​​ക വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ വി​​​ദേ​​​ശ​​​ത്ത് ഇ​​​ൻ​​​ട്രാ​​​വെ​​​ന​​​സ് ഇ​​​ൻ​​​ഫ്യൂ​​​ഷ​​​ൻ പ്ലാ​​​ന്‍റു​​​ള്ള ആ​​​ദ്യ ക​​​മ്പ​​​നി​​​യാ​​​യി യൂ​​​റോ​​​ലൈ​​​ഫ് മാ​​​റി.

2017ൽ ​​​യൂ​​​റോ​​​ലൈ​​​ഫ്, അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹു​​​രാ​​ഷ്‌​​ട്ര ക​​​മ്പ​​​നി​​​യാ​​​യ ബാ​​​ക്സ്റ്റേ​​​ഴ്സി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ൻ​​​ട്രാ​​​വെ​​​ന​​​സ് പ്ലാ​​​ന്‍റ് സ്ഥാ​​​പി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് യൂ​​​റോ​​​ലൈ​​​ഫ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ സി​​​ഇ​​​ഒ സ​​​ന്ദീ​​​പ് തോ​​​ഷ്നി​​​വാ​​​ൽ പ​​​റ​​​ഞ്ഞു.


50 ദ​​​ശ​​​ല​​​ക്ഷം യൂ​​​റോ​​​യാ​​​ണ് ഇ​​​തി​​​നു​​​വേ​​​ണ്ടി നി​​​ക്ഷേ​​​പി​​​ക്കു​​​ക. യൂ​​​റോ​​​ലൈ​​​ഫ് ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ 12,000 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ളി​​​ലും എ​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.