ബി​എം​ഡ​ബ്ല്യു 3 സീ​രീ​സ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
ബി​എം​ഡ​ബ്ല്യു 3 സീ​രീ​സ്  ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
Wednesday, August 21, 2019 11:25 PM IST
ചെന്നൈ: സ്പോ​ർ​ട്ട്സ് സെ​ഡാ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ബി​എം​ഡ​ബ്ല്യു 3 സീ​രീ​സി​ന്‍റെ ഏ​ഴാം ത​ല​മു​റ വാ​ഹ​നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ചെ​ന്നൈ​യി​ലെ പ്ലാ​ന്‍റിൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച​താ​ണി​ത്. പെ​ട്രോ​ൾ, ഡീ​സ​ൽ പ​തി​പ്പു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. സ്പോ​ർ​ട്ട്, എ​ക്സ് ലൈ​ൻ, എം ​സ്പോ​ർ​ട്ട് എ​ന്നി​ങ്ങ​നെ മൂ​ന്ന് മോ​ഡ​ലു​ക​ളി​ലാ​ണ് വാ​ഹ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വാ​ഹ​ന മോ​ഡ​ലു​ക​ളെ അ​പേ​ക്ഷി​ച്ച് പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​നം കു​റ​വു​ണ്ട്.

ശ​ബ്ദം കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​വു​ന്ന വെ​ർ​ച്വ​ൽ അ​സി​സ്റ്റ​ൻ​റ്, ഗെ​സ്ച്ച​ർ ക​ണ്‍​ട്രോ​ൾ, റി​വേ​ർ​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, വാ​ഹ​ന​ത്തി​ന് ഉ​ല​ച്ചി​ൽ സം​ഭ​വി​ക്കാ​തി​രി​ക്കാ​നു​ള്ള ഡാ​ന്പ​ർ ക​ണ്‍​ട്രോ​ൾ, വ​ള​വു​ക​ളി​ൽ മി​ക​ച്ച നി​യ​ന്ത്ര​ണം ന​ൽ​കു​ന്ന​തി​നാ​യി ഡൈ​നാ​മി​ക് കോ​ർ​ണ​റിം​ഗ് തു​ട​ങ്ങി ഫീ​ച്ച​റു​ക​ളു​ടെ നീ​ണ്ട​നി​ര ത​ന്നെ വാ​ഹ​ന​ത്തി​ലു​ണ്ട്.


ഇ​ല​ക്‌ട്രി​ക്ക​ൽ മെ​മ്മ​റി​യു​ള്ള സീ​റ്റു​ക​ൾ, ത്രീ ​സോ​ണ്‍ ക​ണ്‍​ട്രോ​ളു​ള്ള ഏ​സി, ആ​റ് ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​വു​ന്ന ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ്, വെ​ൽ​ക്കം ലൈ​റ്റ് തു​ട​ങ്ങി​യ​വ വാ​ഹ​ന​ത്തി​ന്‍റെ ല​ക്ഷ്വ​റി വ​ർ​ധിപ്പി​ക്കു​ന്നു. ബി​എം​ഡ​ബ്ല്യു 330ഐ 2 ​ലി​റ്റ​ർ 4 സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​ൻ 258 എ​ച്ച്പി പ​വ​റും 1550-4400 ആ​ർ​പി​എ​മ്മി​ൽ പ​ര​മാ​വ​ധി 400 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 5.8 സെ​ക്ക​ൻ​ഡി​ൽ വാ​ഹ​നം 0-100 കി​ലോ മീ​റ്റ​ർ വേ​ഗ​ത മ​റി​ക​ട​ക്കും. ബി​എം​ഡ​ബ്ല്യു 320ഡി ​യു​ടെ 2 ലി​റ്റ​ർ 4 സി​ലി​ണ്ട​ർ ഡീ​സ​ൽ എ​ൻ​ജി​ൻ 190 എ​ച്ച്പി ഒൗ​ട്ട്പു​ട്ടും, 1750-2500 ആ​ർ​പി​എ​മ്മി​ൽ 400 എ​ൻ​എം പ​ര​മാ​വ​ധി ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. 6.8 സെ​ക്ക​ൻ​ഡി​ൽ വാ​ഹ​നം 0-100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത മ​റി​ക​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.