ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കാ​ൻ വീസ വേണ്ട
ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കാ​ൻ വീസ വേണ്ട
Saturday, August 17, 2019 10:13 PM IST
കൊ​​​ച്ചി: ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നു ശ്രീ​​​ല​​​ങ്ക കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം നല്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി ശ്രീ​​​ല​​​ങ്ക​​​ൻ ടൂ​​​റി​​​സം വി​​​ക​​​സ​​​ന മ​​​ന്ത്രി ജോ​​​ണ്‍ അ​​​മ​​​ര​​​തും​​​ഗ. സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു വീസ ഇ​​ല്ലാ​​​തെ ശ്രീ​​​ല​​​ങ്ക സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഈ ​​​മാ​​​സം മു​​​ത​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​ റാ​​ഡി​​സ​​ൺ ബ്ലൂ ​​ഹോ​​ട്ട​​ലി​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ ടൂ​​​റി​​​സം റോ​​​ഡ്ഷോ​ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കു ഹോ​​​ട്ട​​​ൽ പാ​​​ക്കേ​​​ജി​​​ൽ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ഈ ​​​സീ​​​സ​​​ണി​​​ൽ ന​​​ല്​​​കു​​​ന്നു​​​ണ്ട്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ഗ്രൗ​​​ണ്ട് ഹാ​​​ൻ​​ഡ്‌ലിം​​​ഗ് ചാ​​​ർ​​​ജ് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ച്ചു. രാ​​​മാ​​​യ​​​ണം ടൂ​​​റി​​​സം സ​​​ർ​​​ക്യൂ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​ട്ടു​​ണ്ട്. ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ത​​​ലൈ​​​മ​​​ന്നാ​​​റി​​​ൽ​​നി​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാ​​​മേ​​​ശ്വ​​​ര​​​ത്തേ​​​ക്കു ഫെ​​​റി സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​നു പ​​​ച്ച​​​ക്കൊ​​​ടി കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ടൂ​​​റി​​​സ്റ്റു​​​ക​​​ൾ ശ്രീ​​​ല​​​ങ്ക​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്. 430 കോടി ഡോ​​​ള​​​റാ​​​ണ് പോ​​​യ​​വ​​​ർ​​​ഷം ടൂ​​​റി​​​സ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ശ്രീ​​​ല​​​ങ്ക​​​യു​​​ടെ വ​​​രു​​​മാ​​​ന​​മെ​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

ടൂ​​​റി​​​സം മ​​​ന്ത്രി​​​യു​​​ടെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ഫെ​​​ലി​​​ക്സ് റോ​​​ഡ്രി​​​ഗോ, എ​​റ​​ണാ​​കു​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ്, കോ ​​​ചെ​​​യ​​​ർ​​​മാ​​​ൻ ദീ​​​പ​​​ക് എ​​​ൽ അ​​​സ്വാ​​​നി, വി​​​രം​​​ഗ ബ​​​ണ്ഡാ​​​ര, യു.​​​സി. റി​​​യാ​​​സ്, സാ​​​വി​​​യോ മാ​​​ത്യു എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

ശ്രീ​​​ല​​​ങ്ക​​​ൻ ടൂ​​​റി​​​സം വി​​​ക​​​സ​​​ന വ​​​കു​​​പ്പും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ചേം​​​ബേ​​​ഴ്സ് ഓ​​​ഫ് കൊമേ​​​ഴ്സും ചേ​​​ർ​​​ന്നാ​​ണു റോ​​​ഡ്ഷോ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.