ഐഡിയ പേമെന്‍റ്സ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചു
ഐഡിയ പേമെന്‍റ്സ് ബാങ്ക് പ്രവർത്തനം അവസാനിപ്പിച്ചു
Saturday, July 20, 2019 11:39 PM IST
കോ​ൽ​ക്ക​ത്ത: ആ​ദി​ത്യ ബി​ർ​ള ഐ​ഡി​യ പേ​മെ​ന്‍റ്സ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ആ​രം​ഭി​ച്ച് 18 മാ​സം പി​ന്നി​ടു​ന്പോ​ഴാ​ണ് ആ​ദി​ത്യ ബി​ർ​ള നു​വോ, ഐ​ഡി​യ സെ​ല്ലു​ലാ​ർ എ​ന്നിവ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ പേ​മെ​ന്‍റ്സ് ബാ​ങ്ക് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഈ ​മാ​സം 26നു ​മു​ന്പ് ഇ​ട​പാ​ടു​കാ​ർ​ക്ക് ത​ങ്ങ​ളു​ടെ അ​ക്കൗ​ണ്ട് തു​ക ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും സ്ഥാ​പ​നം അ​റി​യി​ച്ചു. ഇ​ട​പാ​ടു​കാ​രു​ടെ തു​ക​ക​ൾ മ​ട​ക്കി ന​ല്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​വും ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ഐ​ഡി​യ പേ​മെ​ന്‍റ്സ് ബാ​ങ്ക് ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​ടപാ​ടു​കാ​ർ​ക്കു ന​ല്കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.


പേ​മെ​ന്‍റ്സ് ബാ​ങ്ക് തു​ട​ങ്ങാ​നു​ള്ള റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​രം ആ​ദി​ത്യ ബി​ർ​ള നു​വോ​യ്ക്കു ല​ഭി​ച്ച​ത് 2015 ഓ​ഗ​സ്റ്റി​ലാ​ണ്. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ൻ 18 മാ​സ​ത്തെ സാ​വ​കാ​ശ​വും ല​ഭി​ച്ചു. അ​ത് പൂ​ർ​ത്തി​യാ​യപ്പോ​ൾ അ​വ​സാ​ന അം​ഗീ​കാ​ര​വും റി​സ​ർ​വ് ബാ​ങ്ക് ന​ല്കി. പി​ന്നീ​ട്‌ 2016 ഏ​പ്രി​ലി​ൽ ഐ​ഡി​യ മൊ​ബൈ​ൽ കൊ​മേ​ഴ്സ് സ​ർ​വീ​സ​സി​നെ പേ​മെ​ന്‍റ് ബാ​ങ്കു​മാ​യി ല​യി​പ്പി​ച്ച് ആ​ദി​ത്യ ബി​ർ​ള ഐ​ഡി​യ പേ​മെ​ന്‍റ്സ് ബാ​ങ്ക് ആ​ക്കി. 2018 ഫെ​ബ്രു​വ​രി 22 മു​ത​ൽ പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു. ക​ന്പ​നി​യി​ൽ 51 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ആ​ദി​ത്യ ബി​ർ​ള നു​വോ​യ്ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.