ഇലക്‌ട്രിക് വാഹനങ്ങൾ;സ​ബ്സി​ഡി വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം
ഇലക്‌ട്രിക് വാഹനങ്ങൾ;സ​ബ്സി​ഡി വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം
Saturday, July 20, 2019 11:39 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ർ​ക്കാ​ർ സ​ബ്സി​ഡി​ക​ൾ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സ്വ​കാ​ര്യ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ ല​ഭി​ക്കി​ല്ല. ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ് ആ​ൻ​ഡ് പ​ബ്ലി​ക് എ​ന്‍റ​ർ​പ്രൈ​സ​സ് സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ ആണ് ഇക്കാര്യം അറിയിച്ചത്.

വാ​ണി​ജ്യ വാ​ഹ​ന ശ്രേ​ണി​യി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും ഇ​ൻ​സെ​ന്‍റീ​വു​ക​ൾ ന​ല്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


10,000 കോ​ടി രൂ​പ​യു​ടെ ഫെ​യിം -2 പ​ദ്ധ​തി​യി​ൽ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള മു​ച്ച​ക്ര, നാ​ലു ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​സെ​ന്‍റീ​വു​ക​ൾ ല​ഭി​ക്കും. നി​ര​വ​ധി ക​ന്പ​നി​ക​ൾ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ൻ​സെ​ന്‍റീ​വ് ന​ല്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ത് ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.