സ്വർണം @ 26,120
സ്വർണം @ 26,120
Saturday, July 20, 2019 12:27 AM IST
കൊ​​​ച്ചി: സ്വ​​​ർ​​​ണ​​​വി​​​ല റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ചു മു​​​ന്നേ​​​റു​​​ന്ന​​​തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ സ്വ​​​ർ​​​ണ പ​​​ണ​​​മി​​​ട​​​പാ​​​ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്വ​​​ർ​​​ണ പ​​​ണ​​​യ​​​ത്തി​​ന്മേ​​ലു​​​ള്ള വാ​​​യ്പാ​​പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി. ബാ​​​ങ്കു​​​ക​​​ളും വാ​​​യ്പാ പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​യേ​​​ക്കു​​മെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്. സ്വ​​​ർ​​​ണ വി​​​ല​​​യു​​​ടെ 70 ശ​​​ത​​​മാ​​​നം​​​വ​​​രെ​​​യാ​​​ണ് ഇ​​തു​​വ​​രെ വാ​​​യ്പ​​​യാ​​​യി നല്കി​​യി​​​രു​​​ന്ന​​ത്. സ്വ​​​ർ​​​ണവി​​​ല കു​​​ത്ത​​​നെ ക​​​യ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 75 ശ​​ത​​മാ​​നം വ​​രെ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ നല്കിവ​​രു​​ന്നു.

സ്വ​​​ർ​​​ണ​​​വി​​​ല ഓ​​രോ​​ ദി​​വ​​സ​​വും ഉ​​യ​​രു​​ക​​യാ​​ണ്. ഇ​​​ന്ന​​​ലെ​ മാ​​​ത്രം 200 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യോ​​​ടെ പ​​​വ​​​ൻവി​​​ല 26,120 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഒ​​​രു ഗ്രാ​​​മി​​​ന് 3,265 രൂ​​​പ​​​യാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​രു ഗ്രാം ​​​സ്വ​​​ർ​​​ണ​​​ത്തി​​​ന് 3,240 രൂ​​​പ​​​യും പ​​​വ​​​ന് 25,920 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ഗ്രാ​​​മി​​​ന് 195 രൂ​​​പ​​​യും പ​​​വ​​​ന് 1,560 രൂ​​​പ​​​യും വി​​​ല കൂ​​ടി. ഈ ​​മാ​​​സ​​ത്തി​​ൽ ഗ്രാ​​​മി​​​ന് 150 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 1,200 രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​ സം​​​സ്ഥാ​​​ന​​​ത്തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​.

അ​​​ന്താ​​​രാ​​​ഷ്‌ട്ര സ്വ​​​ർ​​​ണ വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1448 ഡോ​​​ള​​​ർ വ​​​രെ​​​യെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ത​​​ങ്ക​​​ക്ക​​​ട്ടി​​​ക​​​ളു​​​ടെ ബാ​​​ങ്ക് റേ​​​റ്റ് ഒ​​​രു കി​​​ലോ​​​ഗ്രാ​​​മി​​​ന് 36,20,000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഊ​​​ഹ​​​ക്ക​​​ച്ച​​​വ​​​ട​​​വും റി​​​ക്കാ​​​ർ​​​ഡ് നി​​​ര​​​ക്കി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 12.5 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി വ​​​ർ​​​ധി​​പ്പി​​ച്ച​​തി​​നാ​​ൽ വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വി​​ല ഉ​​​യ​​​രു​​മെ​​ന്നാ​​ണു സൂ​​ച​​ന.


നി​​​ല​​​വി​​​ൽ ഒ​​​രു പ​​​വ​​​ൻ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണം വാ​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പയോക്താ​​​വി​​​ന് 29,000 രൂ​​​പ​​​യോ​​​ളം വേ​​​ണ്ടി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു പി​​​ന്നാ​​​ലെ ക​​​ർ​​​ക്ക​​​ട​​​ക​​​വും മ​​​ഴ​​​യും വി​​​ല്പ​​​ന​​​യു​​​ടെ തോ​​​ത് കു​​​റ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​കം ഓ​​​ണ​​​ക്കാ​​​ല​​​വും വി​​​വാ​​​ഹ സീ​​​സ​​​ണും ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ വ്യാ​​​പാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണു വി​​​പ​​​ണി പ്ര​​​തീ​​​ക്ഷ.



സ്വർണയാത്ര

25,000 26,000

20/06/2019 25,120 രൂപ
24/06/2019 25,400 രൂപ
25/06/2019 25,680 രൂപ
13/07/2019 25,800 രൂപ
18/07/2019 25,920 രൂപ
19/07/2019 26,120 രൂപ


റോ​​​ബി​​​ൻ ജോ​​​ർ​​​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.