കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് പ്രണാബ് മുഖർജി
കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് പ്രണാബ് മുഖർജി
Saturday, July 20, 2019 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​രി​നു മാ​ത്ര​മ​ല്ല മു​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കും ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് മു​ൻ രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. ഡ​ൽ​ഹി​യി​ൽ ഒ​രു പ്ര​ഭാ​ഷ​ണ​ത്തി​നി​ട​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്. ആ​സൂ​ത്ര​ണ ക​മ്മീ​ഷ​നെ പി​രി​ച്ചു​വി​ട്ട​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

2024 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യു​ടെ ജി​ഡി​പി അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റാ​യി ഉ​യ​ർ​ത്തു​മെ​ന്ന കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വി​മ​ർ​ശ​ന ശ​ര​ങ്ങ​ൾ തൊ​ടു​ത്ത​ത്. അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ലേ​ക്കു​ള്ള ല​ക്ഷ്യം ഈ ​സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം പ്ര​യ​ത്നം​കൊ​ണ്ട​ല്ല. ‌ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ ആ​കാ​ശ​ത്തു​നി​ന്നു വീ​ണു​കി​ട്ടി​യ​ത​ല്ല. മു​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കും അ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് തു​ട​ക്ക​മി​ട്ട​ത് ബ്രി​ട്ടീ​ഷു​കാ​ര​ല്ല. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം ഇ​ന്ത്യ​ക്കാ​ർ​ത​ന്നെ​യാ​ണ്- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

55 വ​ർ​ഷം ഭ​രി​ച്ചി​ട്ട് എ​ന്ത് ചെ​യ്തു എ​ന്നു ചോ​ദി​ച്ച് കോ​ൺ​ഗ്ര​സി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രോ​ട് ഒ​ന്നേ പ​റ​യാ​നു​ള്ളൂ. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച ഇ​ന്ത്യ​യും ഇ​ന്ന​ത്തെ ഇ​ന്ത്യ​യും എ​ങ്ങനെയെ​ന്ന് നോ​ക്കു​ക. സാ​ന്പ​ത്തി​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കാ​ൻ ആസൂത്രണ ക​മ്മീ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ ​ക​മ്മീ​ഷ​ൻ ഇ​ന്നി​ല്ല. 2014ൽ ​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ ആസൂത്രണ ക​മ്മീ​ഷ​നു പ​ക​രം നീ​തി ആ​യോ​ഗ് രൂ​പീ​ക​രി​ച്ചു.


കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ ഒ​ന്നു​കൂ​ടി ചി​ന്തി​ക്ക​ണം. എ​വി​ടെ​നി​ന്ന് ന​മ്മ​ൾ തു​ട​ങ്ങി​യെ​ന്ന്... ഒ​രു​പ​ക്ഷേ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ലെ​ത്തി​യെ​ന്നി​രി​ക്ക​ട്ടെ, അ​തി​ന് 1.8 ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ ശ​ക്ത​മാ​യ അ​ടി​ത്ത​റ ന​ല്കി​യ​ത് കോ​ൺ​ഗ്ര​സാ​ണ്. പൂ​ജ്യ​ത്തി​ൽ​നി​ന്നാ​ണ് അ​ത്ര എ​ത്തി​ച്ച​തെ​ന്ന് ഓ​ർ​ക്ക​ണം. -അ​ദ്ദേ​ഹം പറഞ്ഞു.

അ​ഞ്ചു ല​ക്ഷം കോ​ടി ഡോ​ള​റി​ലേ​ക്കു​ള്ള അ​ടി​ത്ത​റ​യി​ട്ട​ത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, മ​ൻ​മോ​ഹ​ൻ സിം​ഗ്, ന​ര​സിം​ഹ റാ​വു തു​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​ണെ​ന്നും പ്രണാബ് മുഖർജി പ​റ​ഞ്ഞു.
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേതാവായ പ്ര​ണാ​ബ് മു​ഖ​ർ​ജി 2012 മു​ത​ൽ 2017 വരെ ഇ​ന്ത്യ​യു​ടെ രാ​ഷ്‌​ട്ര​പ​തി​യാ​യി​രു​ന്നു. 1980 മു​ത​ൽ നി​ര​വ​ധി സ​ർ​ക്കാ​രു​ക​ളി​ൽ ധ​ന​മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.