കന്പോളങ്ങളിൽ ഇടിവ്
കന്പോളങ്ങളിൽ ഇടിവ്
Saturday, July 20, 2019 12:27 AM IST
മും​ബൈ: വാ​ഹ​ന, ധ​ന​കാ​ര്യ ഓ​ഹ​രി​ക​ൾ കു​ത്ത​നേ ഇ​ടി​ഞ്ഞ​തു​മൂ​ലം ഇ​ന്ത്യ​ൻ ഓ​ഹ​രി ക​ന്പോ​ള​ങ്ങ​ൾ ന​ഷ്ട​ത്തി​ൽ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ചു. ബോം​ബെ ഓ​ഹ​രി​സൂ​ചി​ക സെ​ൻ​സെ​ക്സ് 560.45 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ് 38,337.01ൽ ​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ നി​ഫ്റ്റി​ക്ക് 177.65 പോ​യി​ന്‍റ് ഇ​ടി​വു​ണ്ടാ​യി. ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്യു​ന്പോ​ൾ നി​ഫ്റ്റി 11,419.25ലാ​ണ്.വി​ദേ​ശ നി​ക്ഷേ​പ​ത്തി​ലും ത്രൈ​മാ​സ ക​ണ​ക്കു​ക​ളി​ലു​മു​ണ്ടാ​യ ഭീ​തി​യാ​ണ് നി​ക്ഷേ​പ​ക​രെ ഇ​ന്ത്യ​ൻ ക​ന്പോ​ള​ങ്ങ​ളി​ൽ വി​ല്പ​ന​ക്കാ​രാ​ക്കി​യ​ത്.


ബി​എ​സ്ഇ​യി​ൽ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, ബ​ജാ​ജ് ഫി​നാ​ൻ​സ്, ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്ക്, യെ​സ് ബാ​ങ്ക്, ഹീ​റോ മോ​ട്ടോ കോ​ർ​പ്, ടാ​റ്റാ മോ​ട്ടോ​ഴ്സ് തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ 4.42 ശ​ത​മാ​നം താ​ഴ്ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.