ഓണം ബ​ന്പ​ർ വരുന്നു 12 കോടിയുമായി
Friday, July 19, 2019 12:22 AM IST
തൃ​​​ശൂ​​​ർ: സം​​സ്ഥാ​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യ 12 കോ​​​ടി രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​വു​​മാ​​യി തി​​​രു​​​വോ​​​ണം ബ​​​മ്പ​​ർ.

അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ ര​​​ണ്ടാം​​​സ​​​മ്മാ​​​ന​​​വും ര​​​ണ്ടു കോ​​​ടി രൂ​​​പ മൂ​​​ന്നാം സ​​​മ്മാ​​​ന​​​വു​​മാ​​ണ്. ടി​​​ക്ക​​​റ്റ് വി​​​ല 300 രൂ​​​പ​. ഈ ​​ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​ന ക​​​ർ​​​മം 21ന് ​​​രാ​​​വി​​​ലെ പ​​ത്തി​​ന് ​ക​​​ള​​​ക്‌ടറേറ്റ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ ടി​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ വി​​​ല്പ​​​ന നി​​​ർ​​​വ​​​ഹി​​​ക്കും. മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ, സം​​​സ്ഥാ​​​ന നി​​​കു​​​തി വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി പി. ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. ഷാ​​​ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും. ന​​​റു​​​ക്കെ​​​ടു​​​പ്പ് സെ​​​പ്റ്റം​​​ബ​​​ർ 19ന് ​​​ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.