ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ഥനോ​ള്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ളുമായി ടിവിഎസ്
ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ഥനോ​ള്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ളുമായി ടിവിഎസ്
Monday, July 15, 2019 11:58 PM IST
ന്യൂ​​ഡ​​ല്‍​ഹി: ടി​​വി​​എ​​സ് മോ​​ട്ടോ​​ര്‍ ക​​മ്പ​​നി ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ എ​ഥ​നോ​​ള്‍ അ​​ധി​​ഷ്ഠി​​ത മോ​​ട്ടോ​​ര്‍​സൈ​​ക്കി​​ള്‍ ടി​​വി​​എ​​സ് അ​​പ്പാ​​ച്ചെ ആ​​ര്‍​ടി​​ആ​​ര്‍ 200 എ​​ഫ്‌​​ഐ ഇ100 ​​പു​​റ​​ത്തി​​റ​​ക്കി. കേ​​ന്ദ്ര റോ​​ഡ് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട്-​​ഹൈ​​വേ​​സ് മ​​ന്ത്രി നി​​തി​​ന്‍ ഗ​​ഡ്ക​​രി, നീ​​തി അ​​യോ​​ഗ് സി​​ഇ​​ഒ അ​​മി​​താ​​ഭ് കാ​​ന്ത്, ടി​​വി​​എ​​സ് മോ​​ട്ടോ​​ര്‍ ക​​മ്പ​​നി ചെ​​യ​​ര്‍​മാ​​ന്‍ വേ​​ണു ശ്രീ​​നി​​വാ​​സ​​ന്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് പു​​തി​​യ മോ​​ട്ടോ​​ര്‍​സൈ​​ക്കി​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു.

ഹ​​രി​​ത​​വും സു​​സ്ഥി​​ര​​വു​​മാ​​യ ഭാ​​വി മൊ​​ബി​​ലി​​റ്റി​​ക്കാ​​യി ഇ​​ല​ക്‌​ട്രി​​ക്, ഹൈ​​ബ്രി​​ഡ്, ബ​​ദ​​ല്‍ ഇ​​ന്ധ​​ന​​ങ്ങ​​ള്‍ തേ​​ടു​​ക​​യാ​​ണ് ഇ​​ന്ന് ടു-​​വീ​​ല​​ര്‍ വ്യ​​വ​​സാ​​യം. പ​​രി​​സ്ഥി​​തി​​ക്ക് ദോ​​ഷ​​മി​​ല്ലാ​​ത്ത​​തും ചെ​​ല​​വു കു​​റ​​ഞ്ഞ​​തു​​മാ​​യ എ​ഥ​നോ​​ള്‍ അ​​ധി​​ഷ്ഠി​​ത ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ ഉ​​പ​​യോ​ക്താ​​ക്ക​​ള്‍​ക്ക് പ്ര​​ധാ​​ന ഒ​​പ്ഷ​​നാ​​കു​​മെ​​ന്ന് ടി​​വി​​എ​​സ് മോ​​ട്ടോ​​ര്‍ ക​​മ്പ​​നി വി​​ശ്വ​​സി​​ക്കു​​ന്നു​​വെ​ന്ന് വേ​​ണു ശ്രീ​​നി​​വാ​​സ​​ന്‍ പ​റ​ഞ്ഞു.


35 ശ​​ത​​മാ​​നം ഓ​​ക്‌​​സി​​ജ​​ന്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന എ​ഥ​നോ​​ള്‍ ഉപയോഗിക്കുന്നതിലൂടെ നൈ​​ട്ര​​ജ​​ന്‍ ഓ​​ക്‌​​സൈ​​ഡ്, കാ​​ര്‍​ബ​​ണ്‍ മോ​​ണോ​​ക്‌​​സൈ​​ഡ് എ​​ന്നി​​വ​​യു​​ടെ പു​​റം​ത​​ള്ള​​ല്‍ കു​​റ​​യ്ക്കാനാകും. സ്‌​​പെ​​ഷല്‍ എ​​ഡി​​ഷ​​ന്‍ വാ​ഹ​നം മ​​ഹാ​​രാ​​ഷ്‌​ട്ര, ഉ​​ത്ത​​ര്‍ പ്ര​​ദേ​​ശ്, ക​​ര്‍​ണാ​​ട​​ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​ണ് ല​ഭ്യ​മാ​കു​ക. വി​ല 1,20,000 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.