അലഹാബാദ് ബാങ്കിലും തട്ടിപ്പ്
അലഹാബാദ് ബാങ്കിലും തട്ടിപ്പ്
Saturday, July 13, 2019 10:40 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നു പി​ന്നാ​ലെ മ​റ്റൊ​രു പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ലും ഭൂ​ഷ​ൻ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ലി​ന്‍റെ ത​ട്ടി​പ്പ്. ഭൂ​ഷ​ണ്‍ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ (ബിപിഎസ്എൽ) 1,774 കോ​ടി രൂ​പ ത​ട്ടി​യെ​ന്ന് അ​ല​ഹാ​ബാ​ദ് ബാ​ങ്ക് റി​സ​ർ​വ് ബാ​ങ്കി​നെ അ​റി​യി​ച്ചു.

പാ​പ്പ​ർ ആ​യ ബിപിഎസ്എൽ 3,805.15 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ വി​വ​രം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സി​ബി​ഐ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഒ​റി​യ​ന്‍റ​ൽ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്സ് (കോ​ൽ​ക്ക​ത്ത), ഐ​ഡി​ബി​ഐ ബാ​ങ്ക്, യൂ​കോ ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ളി​ലും ബി​പി​എ​സ്എ​ൽ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. വാ​യ്പാ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് ഇ​രു​ന്നൂ​റി​ൽ​പ്പ​രം ക​ട​ലാ​സ് ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.


ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ് സിം​ഗാ​ൾ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ര​തി സിം​ഗാ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.