ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് 10,000 കോ​ടി​യു​ടെ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ശിപാർശ
ചെ​റു​കി​ട വ്യ​വ​സാ​യ  സം​രം​ഭ​ങ്ങ​ൾ​ക്ക് 10,000  കോ​ടി​യു​ടെ  ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ശിപാർശ
Wednesday, June 26, 2019 11:19 PM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ മൈ​​​​ക്രോ സ്മോ​​​​ൾ മീ​​​​ഡി​​​​യം എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സു​​​​ക​​​​ൾ​​​​ക്ക് (എം​​​​എ​​​​സ്എം​​​​ഇ) 10,000 കോ​​​​ടി​​​​യു​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഫ​​​​ണ്ട് ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് പാ​​​​ന​​​​ലി​​​​ന്‍റെ ശി​​​​പാ​​​​ർ​​​​ശ.

ചെ​​​​റു​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും പു​​​​രോ​​​​ഗ​​​​തി​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ പാ​​​​ന​​​​ലാ​​​​ണ് ഈ ​​റി​​​​പ്പോ​​​​ർ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സെ​​​​ബി മു​​​​ൻ​ ചെ​​​​യ​​​​ർ​​​​മാ​​​​ൻ യു​.​​​കെ. സി​​​​ൻ​​​​ഹ​​​​യാ​​​​ണ് പാ​​​​ന​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ൻ.

എം​​​​എ​​​​സ്എം​​​​ഇ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​നു പ​​​​ക​​​​രം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ർ​​​​ഷി​​​​ക വി​​​​റ്റു​​​​വ​​​​ര​​​​വ് ആ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജി​​​​എ​​​​സ്​​​​ടി സം​​​​വി​​​​ധാ​​​​നം നി​​​​ല​​​​വി​​​​ൽ​​ വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​റ്റു​​​​വ​​​​ര​​​​വ് ക​​​​ണ്ടെ​​​​ത്തു​​​​ക താ​​​​ര​​​ത​​​​മ്യേ​​​​ന എ​​​​ളു​​​​പ്പ​​​​മാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


2006ലെ ​​​​എം​​​​എ​​​​സ്എം​​​​ഇ​​​​ഡി ആ​​​​ക്ടി​​​​ന്‍റെ സ്ഥാ​​​​ന​​​​ത്തു പു​​​​തി​​​​യ എം​​​​എ​​​​സ്എം​​​​ഇ കോ​​​​ഡ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ക, ചെ​​​​റു​​​​കി​​​​ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും സി​​​​ഡ്ബി​​​​യു​​​​ടെ​​​​യും പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​പ്പാ​​ക്കു​​​​ക, ജി​​​​ല്ലാ​​​​ത​​​​ല​​​​ത്തി​​​​ൽ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ് ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ക, തു​​​​ട​​​​ങ്ങി​​​​യ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ളും പാ​​​​ന​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.