ന്യുഡൽഹി: ഇലക്ട്രോണിക് വന്പൻ എൽജിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡലുകളായ എൽജി ഡബ്ല്യു 10, ഡബ്ല്യു 30, ഡബ്ല്യു 30 പ്രോ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡബ്ല്യു 10 ന്റെയും ഡബ്ല്യു 30യുടെയും വില്പന അടുത്തമാസം മൂന്നു മുതൽ ആരംഭിക്കും.
ഡബ്ല്യു 10 ഫീച്ചറുകൾ
ഡ്യുവൽ സിം, ആൻഡ്രോയിഡ് പൈ, 6.19 ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഓക്ടാകോർ മീഡിയ ടെക് ഹീലിയോ പി 22 പ്രോസസർ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സലിന്റെയും അഞ്ച് മെഗാപിക്സലിന്റെയും രണ്ടു പിൻകാമറകൾ, എട്ട് മെഗാപിക്സൽ സെൽഫി കാമറ, 4,000 എംഎഎച്ച് ബാറ്ററി. വില: 8,999 രൂപ.
ഡബ്ല്യു 30 ഫീച്ചറുകൾ
ഡ്യുവൽ സിം,ആൻഡ്രോയിഡ് പൈ, 6.26 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഓക്ടാകോർ മീഡിയ ടെക് ഹീലിയോ പി 22 പ്രോസസർ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്. മൂന്ന് പിൻ കാമറകൾ (13 എംപി, 12 എംപി, രണ്ട് എംപി), 16 മെഗാപിക്സലിന്റെ സെൽഫി കാമറ, 4,000 എംഎഎച്ച് ബാറ്ററി, ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയവ. വില: 9,999 രൂപ.
ഡബ്ല്യു 30 പ്രോ ഫീച്ചറുകൾ
ഡ്യുവൽ സിം, 6.21 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് പൈ, ഒക്റ്റാകോർ സ്നാപ്ഡ്രാഗണ് പ്രോസസർ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൂന്നു പിൻ കാമറകൾ (13 എംപി, 5 എംപി, 8എംപി), 16 മെഗാപിക്സലിന്റെ സെൽഫി കാമറ, 4,000 എംഎഎച്ച്ബാറ്ററി, ഫിംഗർ പ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയവ. വില: പ്രഖ്യാപിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.