ഓപ്പണിന് 250 കോടിയുടെ നിക്ഷേപം
Wednesday, June 26, 2019 11:13 PM IST
ബം​​ഗ​​ളൂ​​രു: ബം​​ഗ​​ളൂ​​രു കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​മു​​ഖ ഫി​​ൻ​​ടെ​​ക് സ്റ്റാ​​ർ​​ട്ട​​പ്പാ​​യ ​ഓ​​പ്പ​​ൺ ഫി​​നാ​​ൻ​​ഷൽ ​ടെക്നോ​​ള​​ജീ​​സി​ന് ടൈ​​ഗ​​ർ ഗ്ലോ​​ബ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് , സ്പീ​​ഡ് ഇ​​ൻ​​വെ​​സ്റ്റ്, ബീ​​നെ​​ക്സ്റ്റ് തു​​ട​​ങ്ങി​​യ ആ​​ഗോ​​ള മൂ​​ല​​ധ​​ന നി​​ക്ഷേ​​പ​​ക​​രി​​ൽ നി​​ന്നാ​​യി 250 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ല​​ഭി​​ച്ചു.

ഫേ​​യ്സ്ബു​​ക്ക്, ഫ്ലി​​പ്കാ​​ർ​​ട്, ഊ​​ബ​​ർ, ഒ​​ല തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളി​​ലെ നി​​ക്ഷേ​​പ​​ക​​രാ​​യ ടൈ​​ഗ​​ർ ഗ്ലോ​​ബ​​ൽ മാ​​നേ​​ജ്മെ​​ന്‍റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് നി​​ക്ഷേ​​പം.​ ടാ​​ഗ്‌​ലി​ൻ വെ​​ഞ്ച്വ​​ർ പാ​​ർ​​ട്നേ​​ഴ്സ് അ​​ഡ്വൈ​​സേ​​ഴ്സ്, ത്രീ ​​വ​​ൺ ഫോ​​ർ കാ​​പി​​റ്റ​​ൽ, സ്പീ​​ഡ് ഇ​​ൻ​​വെ​​സ്റ്റ്, ബെ​​റ്റ​​ർ കാ​​പി​​റ്റ​​ൽ​​സ് ഏ​​യ്ഞ്ച​​ൽ ലി​​സ്റ്റ് സി​​ൻ​​ഡി​​ക്ക​​റ്റ് എ​​ന്നി​​വ​​രാ​​ണ് മ​​റ്റു നി​​ക്ഷേ​​പ​​ക​​ർ.​ക​​ഴി​​ഞ്ഞ മൂ​​ന്നു​​മാ​​സ​​ത്തി​​നി​​ടെ ര​​ണ്ടു ത​​വ​​ണ​​യാ​​യി ല​ഭി​ച്ച ആ​​ഗോ​​ള നി​​ക്ഷേ​​പ​​ത്തി​​ലൂ​​ടെ ക​​മ്പ​​നി​​യു​​ടെ മൂ​​ല്യം 1000 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു.

ബാ​​ങ്കു​​ക​​ളു​​മാ​​യി ചേ​​ർ​​ന്നു​​കൊ​​ണ്ട് ചെ​​റു​​കി​​ട ഇ​​ട​​ത്ത​​രം വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ബി​​സി​​ന​​സ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ഉ​​ണ്ടാ​​ക്കു​ന്ന ഇ​​ന്‍റ​ർ​നെ​റ്റ് ബാ​​ങ്കി​​ങ് സേ​​വ​​നം ആ​​ണ് ഒാ​​പ്പൺ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. ഡി​​ജി​​റ്റ​​ൽ ബാ​​ങ്കി​​ങ് സ​​ർ​​വീ​​സ് ന​​ൽ​​കു​​ന്ന​​തി​​നൊ​​പ്പം അ​​വ​​രു​​ടെ ബി​​സി​​ന​​സ്, സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ളും കൃ​​ത്യ​​മാ​​യി തി​​ട്ട​​പ്പെ​​ടു​​ത്താ​​നും ഓ​പ്പ​ണി​ന്‍റെ സ​ഹാ​യം ല​ഭി​ക്കും.​നി​ല​വി​ൽ 80,000ത്തി​​ല​​ധി​​കം ചെ​​റു​​കി​​ട ബി​​സി​​ന​സു​ക​​ൾ ഓ​​പ്പ​​ണി​​ന്‍റെ ബി​​സി​​ന​​സ് ബാ​​ങ്കി​​ങ് സേ​​വ​​നങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്.


​ലോ​​ക​​ത്ത് ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന നി​​യോ ബാ​​ങ്കി​​ങ് പ്ലാ​​റ്റ​​്ഫോം എ​​ന്ന നി​​ല​​യി​​ൽ പ​​ത്തു ല​​ക്ഷ​​ത്തി​​ൽ പ​​രം പു​​തി​​യ ഉ​​പ​​യോക്താ​​ക്ക​​ളെയാണ് അ​​ടു​​ത്ത ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഓ​​പ്പ​​ൺ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​ന്ന് ഒാ​​പ്പ​​ൺ സി.​​ഇ.​​ഒ അ​​നീഷ് അ​​ച്യുത​​ൻ പ​റ​ഞ്ഞു. 2017ൽ ​​മ​​ല​​യാ​​ളി സം​​രം​​ഭ​​ക​​രാ​​യ അ​​നീ​​ഷ് അ​​ച്യുത​​ൻ, മേ​​ബ​​ൽ ചാ​​ക്കോ, ഡീ​​ന ജേ​​ക്ക​​ബ്, അ​​ജീ​​ഷ് അ​​ച്ചു​​ത​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാണ് ഒാ​​പ​​ൺ സ്റ്റാ​​ർ​​ട്ട​​്അ​​പ്പ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.