അസറ്റ് ഹോംസിനു കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗ്
അസറ്റ് ഹോംസിനു  കേരളത്തിലെ  ഏറ്റവും ഉയർന്ന ക്രിസിൽ റേറ്റിംഗ്
Monday, June 24, 2019 10:37 PM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ മു​​ൻ​​നി​​ര ബി​​ൽ​​ഡ​​റാ​​യ അ​​സ​​റ്റ് ഹോം​​സി​​ന്‍റെ ക്രി​​സി​​ൽ റേ​​റ്റിം​​ഗ് ഡി​​എ2​​വി​​ൽ നി​​ന്ന് ഡി​​എ 2 പ്ല​​സി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. കേ​​ര​​ള​​ത്തി​​ലെ ബി​​ൽ​​ഡ​​ർ​​മാ​​ർ​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ക്രി​​സി​​ൽ റേ​​റ്റിം​​ഗാ​​ണി​​ത്. കൊ​​ച്ചി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ക്രി​​സി​​ൽ റീ​​ജ​​ണ​​ൽ ഹെ​​ഡ് അ​​ജ​​യ് കു​​മാ​​റി​​ൽനി​​ന്ന് അ​​സ​​റ്റ് ഹോം​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ വി.​​ സു​​നി​​ൽ കു​​മാ​​ർ, ഡ​​യ​​റ​​ക്ട​​ർ എ​​ൻ. മോ​​ഹ​​ന​​ൻ എ​​ന്നി​​വ​​ർ ഡി​​എ2​​പ്ല​​സ് റേ​​റ്റിം​​ഗി​​ന്‍റെ അം​​ഗീ​​കാ​​ര​​പ​​ത്രം ഏ​​റ്റു​​വാ​​ങ്ങി.


അ​​പ്പാ​​ർ​​ട്ട​​്മെ​​ന്‍റു​​ക​​ൾ​​ക്ക് 25 വ​​ർ​​ഷ​​ത്തെ സൗ​​ജ​​ന്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യം നല്കി​​യ ബി​​ൽ​​ഡ​​റാ​​യ അ​​സ​​റ്റ് ഹോം​​സി​​നെ അ​​ജ​​യ് കു​​മാ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.

ക്രി​​സി​​ൽ റേ​​റ്റിം​​ഗ് ഉ​​യ​​ർ​​ന്ന​​തി​​ൽ ഏ​​റെ അ​​ഭി​​മാ​​ന​​വും ആ​​ഹ്ലാ​​ദ​​വു​​മു​​ണ്ടെ​​ന്നു ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ച്ച അ​​സ​​റ്റ് ഹോം​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സു​​നി​​ൽ കു​​മാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.