ജിഎസ്ടി ഇളവ് പൊതുജനത്തിന് ഉപകാരപ്പെട്ടില്ലെങ്കിൽ പിഴ
ജിഎസ്ടി ഇളവ് പൊതുജനത്തിന് ഉപകാരപ്പെട്ടില്ലെങ്കിൽ പിഴ
Sunday, June 23, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി നി​ര​ക്ക് കു​റ​ച്ച​തി​ന്‍റെ ഇ​ള​വു​ക​ൾ പൊ​തു​ജ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ള​വ് ന​ല്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്താ​ൻ ജി​എ​സ്ടി കൗ​ൺ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷ​മു​ള്ള ആ​ദ്യ ജി​എ​സ്ടി കൗ​ൺ​സി​ൽ എ​ന്ന പ്ര​ത്യേ​കത​യു​ള്ള യോ​ഗ​ത്തി​ൽ ഇ​ള​വ് ജ​ന​ത്തി​നു ന​ല്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ​ത്തു ശ​ത​മാ​നം പി​ഴ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.

ഇതു കൂടാതെ,

ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വു ന​ല്കാ​നു​ള്ള തീ​രു​മാ​നം കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ ഫി​റ്റ്മെ​ന്‍റ് ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ച്ചു. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.
മ​ൾ​ട്ടി​പ്ല​ക്സ് തി​യ​റ്റ​റു​ക​ൾ​ക്ക് ഇ-​ടി​ക്ക​റ്റിം​ഗ് സം​വി​ധാ​നം.
ഇ​ല​ക്‌​ട്രോ​ണി​ക് ഇ​ൻ​വോ​യി​സ് സം​വി​ധാ​നം.

ജി​എ​സ്ടി റി​ട്ടേ​ൺ ഫ​യ​ലിം​ഗ് അ​ടു​ത്ത​ വ​ർ​ഷം മു​ത​ൽ ഒ​രു ഫോ​മി​ൽ മാ​ത്ര​മാ​ക്കും.
ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം. അ​പേ​ക്ഷ​ക​ന് ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
ര​ണ്ടു മാ​സ​ത്തി​ല​ധി​കം റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ ​ബി​ല്ലു​ക​ൾ ന​ല്കി​ല്ല.
26 സം​സ്ഥാ​ന​ങ്ങ​ളി​ൽ ജി​എ​സ്ടി അ​പ്‌​ല​റ്റ് ട്രൈ​ബ്യൂ​ണ​ലു​ക​ൾ സ്ഥാ​പി​ക്കും. എ​ത്ര ട്രൈ​ബ്യൂ​ണ​ലു​ക​ൾ വേ​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നി​ക്കാം.

വാ​ർ​ഷി​ക റി​ട്ടേ​ൺ ഓ​ഗ​സ്റ്റ് 30 വ​രെ

ജി​എ​സ്ടി വാ​ർ​ഷി​ക റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 30 ആ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. ജി​എ​സ്ടി ഓ​ഡി​റ്റി​നു​ള്ള അ​വ​സാ​ന തീ​യ​തി​യും ഓ​ഗ​സ്റ്റ് 30. നേ​ര​ത്തെ ഇ​തു ര​ണ്ടും ഈ ​മാ​സം 30 ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.