ജനുവരി മുതൽ വിൻഡോസ് 7ന് അപ്ഡേഷനുണ്ടാവില്ല
ജനുവരി മുതൽ വിൻഡോസ് 7ന് അപ്ഡേഷനുണ്ടാവില്ല
Thursday, June 20, 2019 12:13 AM IST
ജ​​യ്പു​​ർ: 2020 ജ​​നു​​വ​​രി 14 മു​​ത​​ൽ വി​​ൻ​​ഡോ​​സ് 7 ഓ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റ​​ത്തി​​ന് പു​​തി​​യ സു​​ര​​ക്ഷാ-​​സാ​​ങ്കേ​​തി​​ക അ​​പ്ഡേ​​ഷ​​നു​​ക​​ൾ ല​​ഭ്യ​​മാ​​കി​​ല്ലെ​​ന്ന് മൈ​​ക്രോ​​സോ​​ഫ്റ്റ് അ​​റി​​യി​​ച്ചു. അ​​ടു​​ത്ത വ​​ർ​​ഷം മു​​ത​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ വി​​ൻ​​ഡോ​​സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ വേ​​ർ​​ഷ​​നി​​ലേ​​ക്ക് മാ​​റ​​ണ​​മെ​​ന്നും ക​​മ്പ​​നി നി​​ർ​​ദേ​​ശി​​ച്ചു.

വി​​ൻ​​ഡോ​​സ് 7 പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തോ​​ടെ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് താ​​ങ്ങാ​​വു​​ന്ന വി​​ല​​യി​​ൽ കം​​പ്യൂ​​ട്ട​​റു​​ക​​ൾ ല​​ഭ്യ​​മാ​​ക്കാ​​നാ​​യി ഡെ​​ൽ, എ​​ച്ച്പി പോ​​ലു​​ള്ള കം​​പ്യൂ​​ട്ട​​ർ നി​​ർ​​മാ​​താ​​ക്ക​​ളു​​മാ​​യി ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടെ​​ന്നും മൈ​​ക്രോ​​സോ​​ഫ്റ്റ് അ​​റി​​യി​​ച്ചു.

2020 ജ​​നു​​വ​​രി 14നു ​​ശേ​​ഷം പു​​തി​​യ അ​​പ്ഡേ​​റ്റു​​ക​​ൾ ല​​ഭ്യ​​മാ​​യി​​രി​​ക്കി​​ല്ല എ​​ന്ന​​തി​​നാ​​ൽ വി​​ൻ​​ഡോ​​സ് 7 ഒ​​എ​​സി​​ലു​​ള്ള കം​​പ്യൂ​​ട്ട​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്ന് മൈ​​ക്രോ​​സോ​​ഫ്റ്റ് ഇ​​ന്ത്യ ഗ്രൂ​​പ്പ് ഡ​​യ​​റ​​ക്ട​​ർ ഫ​​ർ​​ഹാ​​ന ഹാ​​ക്വേ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
ഉ​​പ​​യോ​​ക്താ​​ക്ക​​ൾ വി​​ൻ​​ഡോ​​സ് 10 ഒ​​എ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ലാ​​പ്ടോ​​പ്, പേ​​ഴ്സ​​ണ​​ൽ കം​​പ്യൂ​​ട്ട​​ർ, ടാ​​ബ്‌​​ലെ​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും അ​​വ​​ർ അ​​ഭ്യ​​ർ​​ഥി​​ച്ചു. കൂ​​ടു​​ത​​ൽ സു​​ര​​ക്ഷി​​ത​​മാ​​യ ഒാ​​പ്പ​​റേ​​റ്റിം​​ഗ് സി​​സ്റ്റം വി​​ൻ​​ഡോ​​സ് 10 ആ​​ണെ​​ന്നും ഫ​​ർ​​ഹാ​​ന പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.