കുളിരണമെങ്കിൽ കേരളത്തിന് എസി വേണം
കുളിരണമെങ്കിൽ കേരളത്തിന് എസി വേണം
Thursday, June 20, 2019 12:13 AM IST
കൊ​​​ച്ചി: ക​​​ന​​​ത്ത വേ​​​ന​​​ലി​​​ൽ വെ​​​ന്തു​​​രു​​​കി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​ മാ​​​സം വി​​​റ്റ​​​ഴി​​​ച്ച​​​ത് 400 കോ​​​ടി രൂ​​​പ​​​യ്ക്കു​​​മേ​​​ൽ എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ന​​റു​​ക​​​ൾ (എ​​​സി). ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 30 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​. ഒ​​​രു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം യൂ​​​ണി​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​റ്റ​​​ഴി​​​ച്ച​​ത്. പ്ര​​തി​​ദി​​നം ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം എ​​​സി​​​ക​​​ൾ​​​വ​​​രെ വി​​​ല്പ​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച വ​​ന്പ​​ൻ വി​​​ല്പ​​ന ക​​​ഴി​​​ഞ്ഞ​​​മാ​​​സം​​​വ​​​രെ തു​​ട​​ർ​​ന്നു.​​ എ​​ന്നാ​​ൽ, കാ​​​ല​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞു. വി​​​ല്പ​​ന​​​യി​​​ൽ മു​​​ന്നി​​ൽ നി​​​ൽ​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് ഇ​​​ക്കു​​​റി​​​യും മു​​​ന്നേ​​​റി​​​യ​​​ത്.


വി​​​വി​​​ധ ഓ​​​ഫ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ഇ​​​ൻ​​​സ്റ്റാ​​​ൾ​​​മെ​​​ന്‍റാ​​​യു​​​മെ​​​ല്ലാം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ച്ച​​​തും ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു നേ​​​ട്ട​​​മാ​​​യി. പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ര​​​ണ്ടാം​​​നി​​​ര ക​​​ന്പ​​​നി​​​ക​​​ളും വി​​​പ​​​ണി​​​യി​​​ൽ സ​​ജീ​​വ​​മാ​​ണ്. മ​​​ധ്യ​​​വ​​​ർ​​​ഗ കു​​​ടും​​​ബ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് ചെ​​​റി​​​യ തു​​​ക​​​ക​​​ളി​​​ൽ വി​​​വി​​​ധ മോ​​​ഡ​​​ൽ എ​​​സി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തും വി​​​ല്പ​​ന വ​​​ർ​​​ധി​​​പ്പി​​ച്ചു.


റോ​​​ബി​​​ൻ ജോ​​​ർ​​​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.