കുതിക്കാൻ ടാറ്റാ ടിഗോർ ഓട്ടോമാറ്റിക്
കുതിക്കാൻ  ടാറ്റാ ടിഗോർ ഓട്ടോമാറ്റിക്
Thursday, June 20, 2019 12:13 AM IST
കൊ​ച്ചി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ സെ​ഡാ​ൻ മോ​ഡ​ലാ​യ ടി​ഗോ​റി​ന്‍റെ ര​ണ്ട് ഓ​ട്ടോ​മാ​റ്റി​ക് പ​തി​പ്പു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. എ​ക്സ്എം​എ വേ​രി​യ​ന്‍റ് 6.39 ല​ക്ഷം രൂ​പ​യും എ​ക്സ്‌​സെ​ഡ്എ പ്ല​സ് വേ​രി​യ​ന്‍റ് 7.24 ല​ക്ഷം (എ​ക്സ് ഷോ​റൂം ഡ​ൽ​ഹി) രൂ​പ​യു​മാ​ണ് വി​ല. 1.2 ലി​റ്റ​ർ റെ​വോ​ട്രോ​ൺ പെ​ട്രോ​ൾ എ​ൻ​ജി​ൻ ക​രു​ത്തു പ​ക​രു​ന്ന ടി​ഗോ​റി​ന്‍റെ പു​തി​യ പ​തി​പ്പു​ക​ൾ ഈ​ജി​പ്ഷ്യ​ൻ ബ്ലൂ, ​റോ​മ​ൻ സി​ൽ​വ​ർ, ഏ​ക്സ്പ്രേ​സോ ബ്രൗ​ൺ, ബെ​റി റെ​ഡ്, പേ​ൾ​സെ​ന്‍റ് വൈ​റ്റ്, ടൈ​റ്റാ​നി​യം ഗ്രേ ​തു​ട​ങ്ങി​യ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും.

ടോ​പ് വേ​രി​യ​ന്‍റാ​യ എ​ക്സ്‌​സെ​ഡ്എ പ്ല​സി​ൽ ആ​പ്പി​ൾ കാ​ർ പ്ലേ, ​ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ ക​ണ​ക്ടി​വി​റ്റി​ക​ളും 8 സ്പീ​ക്ക​റു​ക​ൾ അ​ട​ങ്ങി​യ ഹ​ർ​മ​ൻ സൗ​ണ്ട് സി​സ്റ്റ​വു​മു​ള്ള 7 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ‌​മെ​ന്‍റ് സം​വി​ധാ​നം, 15 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ, എ​ൽ​ഇ​ഡി ഓ​ട്ടോ ഫോ​ൾ​ഡ് ഒ​ആ​ർ​വി​എം, ഡു​വ​ൽ ചേം​ബ​ർ പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാ​മ്പു​ക​ൾ എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്.

കൂ​ടാ​തെ, ഇ​രു​മോ​ഡ​ലു​ക​ൾ​ക്കും ബ്ലൂ​ടൂ​ത്ത് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യ ഹ​ർ​മ​ൻ മ്യൂ​സി​ക് സി​സ്റ്റം, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, ക​പ് ഹോ​ൾ​ഡ​റോ​ടു കൂടിയ റി​യ​ർ ആം​റെ​സ്റ്റ്, 24 യൂ​ട്ടി​ലി​റ്റി സ്റ്റോ​റേ​ജ് സൗ​ക​ര്യം എ​ന്നി​വ​യു​മു​ണ്ട്.

ഡു​വ​ൽ എ​യ​ർ ബാ​ഗു​ക​ൾ, എ​ബി​എ​സ്, ഇ​ബി​ഡി, കോ​ർ​ണ​ർ സ്റ്റെ​ബി​ലി​റ്റി ക​ൺ​ട്രോ​ൾ, ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ, എ​ൻ​ജി​ൻ ഇ​മ്മോ​ബ​ലൈ​സെ​ർ തു​ട​ങ്ങി​യ​വ സു​ര​ക്ഷ​യൊ​രു​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.