വാ​വേയു​ടെ ച​ര​ക്കു​നീ​ക്കം കു​റ​യു​മെ​ന്നു റി​പ്പോ​ർ​ട്ട്
വാ​വേയു​ടെ ച​ര​ക്കു​നീ​ക്കം കു​റ​യു​മെ​ന്നു റി​പ്പോ​ർ​ട്ട്
Tuesday, June 18, 2019 12:49 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​മേ​​​​രി​​​​ക്ക​​​​യു​​​ടെ വി​​​​ല​​​​ക്കു നേ​​​​രി​​​​ടു​​​​ന്ന ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ക​​​​ന്പ​​​​നി വാ​​​​വേ​​​​യു​​​​ടെ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ ച​​​​ര​​​​ക്കുനീ​​​​ക്കം 40 ശ​​​​ത​​​​മാ​​​​നം മു​​​​ത​​​​ൽ 60 ശ​​​​ത​​​​മാ​​​​നം വ​​​​രെ കു​​​​റ​​​​യു​​​​മെ​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ൽ നേ​​​​രി​​​​ടാ​​​​നി​​​​ട​​​​യു​​​​ള്ള തി​​​​രി​​​​ച്ച​​​​ടി മു​​​​ന്നി​​​​ൽ​​​​ക​​​​ണ്ടു വാ​​​വേ ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ ഹോ​​​​ണ​​​​ർ 20 വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​ക്കി​​​ല്ലെ​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


എ​​​​ന്നാ​​​​ൽ, ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു ക​​​​ന്പ​​​​നി​​​​യു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു പ്ര​​​​തി​​​​ക​​​​ര​​​​ണ​​മൊ​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. യൂറോ​​​​പ്യ​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ഫ്രാ​​​​ൻ​​​​സ്, ഇം​​​​ഗ്ല​​​​ണ്ട്, എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ഹോ​​​​ണ​​​​ർ 20 ഈ ​​​​മാ​​​​സം 21ന് ​​​​അ​​​​വ​​​​തരി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി നേ​​​​ര​​​​ത്തേ പ്ര​​​​ഖ്യാ​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.