മുത്തല്ല... മാണിക്യമാണ് ഏലക്ക
മുത്തല്ല... മാണിക്യമാണ് ഏലക്ക
Saturday, June 15, 2019 11:18 PM IST
ക​ട്ട​പ്പ​ന: റിക്കാർ​ഡു​ക​ൾ ഭേ​ദി​ച്ച് ഏ​ല​ക്കാ വി​ല വീ​ണ്ടും കു​തി​ക്കു​ന്നു. ഇ​ന്ന​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ ന​ട​ന്ന ഇ-​ലേ​ല​ത്തി​ൽ കൂ​ടി​യ​വി​ല 4,503 രൂ​പ രേ​ഖ​പ്പെ​ടു​ത്തി. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

വ​ണ്ട​ന്മേട് മാ​സ് എ​ന്‍റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ ലേ​ല​ത്തി​ൽ 102 ലോ​ട്ടു​ക​ളി​ലാ​യി എ​ത്തി​യ 17,303 കി​ലോ​ഗ്രാം ഏ​ല​ക്ക​യും വി​റ്റു​പോ​യി. 2,801.75 രൂ​പ​യാ​ണ് ശ​രാ​ശ​രി വി​ല. ക​ഴി​ഞ്ഞ ആ​റി​ന് പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ന​ട​ന്ന ലേ​ല​ത്തി​ലെ 4012 രൂ​പ​യാ​ണ് ഇ​തി​നു​മു​ന്പു​ള്ള ഉ​യ​ർ​ന്ന വി​ല.

ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന നെ​ടു​ങ്ക​ണ്ടം ഹെ​ഡ​ർ സി​സ്റ്റം​സി​ന്‍റെ ലേ​ല​ത്തി​ൽ 199 ലോ​ട്ടു​ക​ളി​ലാ​യി എ​ത്തി​യ 29,868 കി​ലോ​ഗ്രാ​മി​ൽ 29,571 കി​ലോ​യും വി​റ്റു​പോ​യി. കൂ​ടി​യ വി​ല 3,108 രൂ​പ​യും ശ​രാ​ശ​രി വി​ല 2,813.45 രൂ​പ​യു​മാ​ണ്. ഇ​തു​വ​രെ​യു​ള്ള ഉ​യ​ർ​ന്ന ശ​രാ​ശ​രി വി​ല​യി​ലാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


വേ​ന​ൽ​മ​ഴ പെ​യ്യാ​തി​രി​ക്കു​ക​യും കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യി തു​ട​രു​ന്ന​തി​നാ​ലും ഈ ​വ​ർ​ഷ​ത്തെ ഏ​ല​ക്കാ സീ​സ​ൻ താ​മ​സി​ക്കും. സാ​ധാ​ര​ണ​യാ​യി വേ​ന​ൽ​മ​ഴകൂ​ടി ല​ഭി​ക്കു​ന്പോ​ൾ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​ത്. ഇ​ത്ത​വ​ണ ഇ​ട​വ​പ്പാ​തി ശ​ക്തി​പ്രാ​പി​ക്കാ​ത്ത​തി​നാ​ൽ സെ​പ്റ്റം​ബ​റി​ലോ ഒ​ക്‌ടോ​ബ​റി​ലോ മാ​ത്ര​മേ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ക​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.