കെ​എ​സ്ഐ​ഡി​സി ലാ​ഭ​വി​ഹി​തം കൈ​മാ​റി
കെ​എ​സ്ഐ​ഡി​സി ലാ​ഭ​വി​ഹി​തം കൈ​മാ​റി
Thursday, June 13, 2019 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യ 1.75 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് കൈ​​​മാ​​​റി. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ്, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി.​​​എ​​​സ്. സെ​​​ന്തി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ടോ​​​പ് റാ​​​ങ്കിം​​​ഗ് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് കെ​​​എ​​​സ്ഐ​​​ഡി​​​സി .

2017-18 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം കെ​​​എ​​​സ്ഐ​​​ഡി​​​സി 33.61 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടി. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നേ​​​രി​​​ട്ടു​​​ള്ള ലോ​​​ണ്‍ സ​​​ഹാ​​​യം എ​​​ന്ന നി​​​ല​​​യി​​​ൽ 155.31 കോ​​​ടി​​​യു​​​ടെ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പം വ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. 1200 പേ​​​ർ​​​ക്ക് പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും പ​​​രോ​​​ക്ഷ​​​മാ​​​യും തൊ​​​ഴി​​​ൽ ന​​​ൽ​​​കാ​​​നാ​​​വു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 71.71 കോ​​​ടി ധ​​​ന​​​വി​​​നി​​​യോ​​​ഗ​​​വും 81.41 കോ​​​ടി റി​​​ക്ക​​​വ​​​റി​​​യും 2017-18 കാ​​​ല​​​യ​​​ള​​​വി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വ​​​രു​​​മാ​​​നം 52.14 കോ​​​ടി രൂ​​​പ​​​യാ​​​ണ്.


സം​​​സ്ഥാ​​​ന​​​ത്ത് ബി​​​സി​​​ന​​​സ് ചെ​​​യ്യു​​​ന്ന​​​ത് ല​​​ളി​​​ത​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ഈ​​​സ് ഓ​​​ഫ് ഡൂ​​​യിം​​​ഗ് ബി​​​സി​​​ന​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് കെ​​​എ​​​സ്ഐ​​​ഡി​​​സി.

ശ​​​ബ​​​രി​​​മ​​​ല എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്, ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക്, ലൈ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പാ​​​ർ​​​ക്ക്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക് പാ​​​ർ​​​ക്ക്, മെ​​​ഗാ ഫു​​​ഡ് പാ​​​ർ​​​ക്ക് തു​​​ട​​​ങ്ങി​​​യ ഒ​​​ട്ടേ​​​റെ പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി കൂ​​​ടി​​​യാ​​​ണ് കെ​​​എ​​​സ്ഐ​​​ഡി​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.