ബാധ്യത തീർത്തുകൊണ്ടിരിക്കുകയാണ്: അനിൽ അംബാനി
Tuesday, June 11, 2019 10:49 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ തീ​ർ​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​നി​ൽ അം​ബാ​നി. 14 മാ​സം​കൊ​ണ്ട് 35,000 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത തീ​ർ​പ്പാ​ക്കി​യെ​ന്ന് പ്ര​ത്യേ​ക കോ​ണ്‍ഫ​റ​ൻ​സി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സാ​ന്പ​ത്തി​ക പി​ന്തു​ണ​യി​ല്ല. 24,800 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യും 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2019 മേ​യ് 31 വ​രെ​യു​ള്ള പ​ലി​ശ​യി​ന​ത്തി​ൽ 10,600 കോ​ടി രൂ​പ​യും കൊ​ടു​ത്ത​താ​യി അ​നി​ൽ അം​ബാ​നി പ​റ​ഞ്ഞു.

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ൾ​ക്കെ​തി​രേ വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​ത് ത​ങ്ങ​ളു​ടെ ഓ​ഹ​രി​യു​ട​മ​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ആ​ശ​ങ്ക അ​റി​യി​ച്ചു.


റി​ല​യ​ൻ​സ് കാ​പി​റ്റ​ൽ, റി​ല​യ​ൻ​സ് പ​വ​ർ, റി​ല​യ​ൻ​സ് ഇ​ൻ​ഫ്രാ തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ ബാ​ധ്യ​ത​ക​ളാ​ണ് അ​ട​ച്ചു​തീ​ർ​ത്ത​ത്. ശേ​ഷി​ക്കു​ന്ന ബാ​ധ്യ​ത​യും അ​ട​ച്ചു​തീ​ർ​ക്കാ​ൻ ക​ന്പ​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും അ​ത് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തി​നാ​യി നി​ര​വ​ധി പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.