റ​ബ​ർ വി​ല വീണ്ടും ഉയർന്നു
റ​ബ​ർ വി​ല വീണ്ടും ഉയർന്നു
Tuesday, June 11, 2019 10:49 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല 152 രൂ​​പ​​യി​​ലെ​​ത്തി. ഇ​​ന്ന​​ലെ 156-158 രൂ​​പ നി​​ര​​ക്കി​​ൽ വ്യാ​​പാ​​രി​​ക​​ളി​​ൽ​നി​​ന്നു ക​​ന്പ​​നി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങി. ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​ന് 149 രൂ​​പ​​യാ​​യി മെ​​ച്ച​​പ്പെ​​ട്ടു. ത​​രം​​തി​​രി​​ക്കാ​​ത്ത റ​​ബ​​റി​​ന് ഇ​​ന്നു വി​​ല 150ൽ ​​എ​​ത്തി​​യേ​​ക്കും. മ​​ഴ ക​​ന​​ത്ത​​തോ​​ടെ ടാ​​പ്പിം​​ഗ് നി​​ല​​ച്ചി​​രി​​ക്കെ ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​മെ​​ച്ച​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു നേ​​ട്ട​​മി​​ല്ല.

അ​​ന്താ​​രാ​ഷ്‌​ട്ര​​വി​​ല 141 രൂ​​പ ക​​ട​​ന്ന​​തും ആ​​ഭ്യ​​ന്ത​​ര​​വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മാ​​യി. ഒ​​ട്ടു​​പാ​​ൽ വി​​ല ഇ​​ന്ന​​ലെ 100നു ​​മു​​ക​​ളി​​ലെ​​ത്തി​​യ​​തും ക​​ർ​​ഷ​​ക​​ർ​​ക്കു നേ​​ട്ട​​മാ​​യി.


നി​​ല​​വി​​ൽ വി​​ല​​യി​​ലെ മെ​​ച്ചം വ​​ൻ​​തോ​​തി​​ൽ ഷീ​​റ്റ് സ്റ്റോ​​ക്കു​​ള്ള വ​​ൻ​​കി​​ട എ​​സ്റ്റേ​​റ്റ് ഉ​​ട​​മ​​ക​​ൾ​​ക്കു മാ​​ത്ര​​മാ​​ണ്. ഷീ​​റ്റ് സ്റ്റോ​​ക്ക് ചെ​​യ്യു​​ന്ന വ​​ൻ​​കി​​ട വ്യാ​​പാ​​രി​​ക​​ൾ​​ക്കും വി​​ല​​യി​​ലെ ക​​യ​​റ്റം നേ​​ട്ട​​മാ​​യി​​ട്ടു​​ണ്ട്. തീ​​രു​​വ അ​​ട​​ച്ച് ഒ​​രു കി​​ലോ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​ൻ 190 രൂ​​പ​​യോ​​ളം ചെ​​ല​​വു വ​​രു​​മെ​​ന്നി​​രി​​ക്കെ വ്യ​​വ​​സാ​​യി​​ക​​ൾ ഇ​​റ​​ക്കു​​മ​​തി​​ക്ക് ഓ​​ർ​​ഡ​​ർ ന​​ൽ​​കു​​ന്നി​​ല്ല. കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും നി​​ല​​വി​​ൽ റ​​ബ​​ർ ഉ​​ത്പാ​​ദ​​നം നാ​​മ​​മാ​​ത്ര​​മാ​​ണ്. ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ഷീ​​റ്റ് വി​​ല 160 ക​​ട​​ക്കു​​മെ​​ന്നാ​​ണു വി​​പ​​ണി സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.