ഐബിഎമ്മിനും മുകളിൽ ടിസിഎസ്
ഐബിഎമ്മിനും മുകളിൽ ടിസിഎസ്
Tuesday, June 11, 2019 10:49 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ഐ​ടി ക​ന്പ​നി​യാ​യ ടാ​റ്റാ ക​ണ്‍സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) വി​പ​ണി​മൂ​ല്യ​ത്തി​ൽ ഐ​ബി​എ​മ്മി​നെ മ​റി​ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഈ ​നി​ർ​ണാ​യ​ക നാ​ഴി​ക​ക്ക​ല്ല് ടി​സി​എ​സ് പി​ന്നി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ 12,050 കോ​ടി ഡോ​ള​ർ (8.37 ല​ക്ഷം കോ​ടി രൂ​പ) ആ​യി​രു​ന്നു ടി​സി​എ​സി​ന്‍റെ മൂ​ല്യം. അ​തേ​സ​മ​യം, ന്യൂ​യോ​ർ​ക്കി​ലെ ഐ​ബി​എ​മ്മി​ന്‍റെ മൂ​ല്യം 11,960 കോ​ടി ഡോ​ള​ർ (8.32 ല​ക്ഷം കോ​ടി രൂ​പ) ആ​യി​രു​ന്നു.

തി​ങ്ക​ഴാ​ഴ്ച റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 8.36 ല​ക്ഷം കോ​ടി രൂ​പ മ​റി​ക​ട​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ സ്ഥാ​പ​ന​മാ​യി ടി​സി​എ​സ് മാ​റു​ക​യും ചെ​യ്തി​രു​ന്നു.


2019 സാ​ന്പ​ത്തി​ക​വ​ർ​ഷം ടി​സി​എ​സി​ന്‍റെ അ​റ്റാ​ദാ​യം 450 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ആ​കെ വ​രു​മാ​നം 2,100 കോ​ടി ഡോ​ള​റും. 1968ൽ ​ടാ​റ്റാ സ​ണ്‍സി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി തു​ട​ങ്ങി​യ ടി​സി​എ​സി​ന് നാ​ളി​തു​വ​രെ അ​റ്റാ​ദാ​യ​ത്തി​ലും വ​രു​മാ​ന​ത്തി​ലും വ​ർ​ധ​ന മാ​ത്ര​മേ​യു​ള്ളൂ. എ​ന്നാ​ൽ, ഐ​ബി​എം പി​ന്നി​ട്ട വ​ഴി​ക​ൾ ഉ​യ​ർ​ച്ച​ക​ളും താ​ഴ്ച്ച​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു.

1950ലാ​ണ് ഐ​ബി​എം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് 70ക​ളി​ൽ ഇ​ന്ത്യ വി​ട്ടു. വീ​ണ്ടും 1992ൽ ​ടാ​റ്റാ ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. 1997ൽ ​സ്വ​ത​ന്ത്ര ക​ന്പ​നി​യാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.