മാ​​രു​​തി സു​​സു​​കി ഡി​​സ​​യ​​ർ 1 നന്പർ
മാ​​രു​​തി സു​​സു​​കി ഡി​​സ​​യ​​ർ  1  നന്പർ
Monday, June 10, 2019 11:03 PM IST
മും​​ബൈ: രാ​​ജ്യ​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന കോം​​പാ​​ക്ട് സെ​​ഡാ​​ൻ എ​​ന്ന പ​​ദ​​വി ഡി​​സ​​യ​​റി​​നാ​​ണെ​​ന്ന് മാ​​രു​​തി സു​​സു​​കി അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഒ​​രു പ​​തി​​റ്റാ​​ണ്ടാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഡി​​സ​​യ​​ർ.

19 ല​​ക്ഷ​​ത്തി​​ൽ​​പ്പ​​രം ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ഇ​​ഷ്ട​​വാ​​ഹ​​ന​​മാ​​യ ഡി​​സ​​യ​​ർ 2018-19 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 2.5 ല​​ക്ഷം എ​​ണ്ണം വി​​റ്റു​​വെ​​ന്നും ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ശ​​രാ​​ശ​​രി പ്ര​​തി​​മാ​​സ വി​​ല്പ​​ന 21,000 കാ​​റു​​ക​​ളാ​​ണ്. കോ​​പാ​​ക്ട് സെ​​ഡാ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ വി​​പ​​ണി​​യു​​ടെ 55 ശ​​ത​​മാ​​ന​​വും കൈ​​യാ​​ളു​​ന്ന​​ത് ഡി​​സ​​യ​​റാ​​ണ്.


മാ​​രു​​തി സു​​സു​​കി​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന് ഡി​​സ​​യ​​ർ എ​​ന്ന ബ്രാ​​ൻ​​ഡ് വ​​ഹി​​ച്ച പ​​ങ്ക് വ​​ള​​രെ വ​​ലു​​താ​​ണെ​​ന്ന് മാ​​രു​​തി സു​​സു​​കി ഇ​​ന്ത്യ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ (മാ​​ർ​​ക്ക​​റ്റിം​​ഗ് ആ​​ൻ​​ഡ് സെ​​യി​​ൽ​​സ്) ശ​​ശാ​​ങ്ക് ശ്രീ​​വാ​​സ്ത​​വ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.