ഓഹരികൾ തിരികെവാങ്ങാൻ ഇറോസ് ഇന്‍റർനാഷണൽ
ഓഹരികൾ തിരികെവാങ്ങാൻ ഇറോസ് ഇന്‍റർനാഷണൽ
Monday, June 10, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​യോ​ർ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ‌ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള ഇ​റോ​സ് ഇ​ൻ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​ഹ​രി​ക​ളു​ടെ ഒ​രു ഭാ​ഗം തി​രി​കെ വാ​ങ്ങാ​ൻ ക​ന്പ​നി ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. ര​ണ്ടു കോ​ടി ഡോ​ള​ർ അ​ഥ​വാ 138.86 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​യാ​ണ് മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ‌​ടെ​യ്ൻ​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ ഇ​റോ​സ് തി​രി​കെ വാ​ങ്ങു​ക.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ക്രെ​ഡി​റ്റ് അ​നാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ലി​മി​റ്റ​ഡ് (കെ​യ​ർ) ക​ന്പ​നി​യു​ടെ ഇ​ന്ത്യ​ൻ വി​ഭാ​ഗ​മാ​യ ഇ​റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ​യു​ടെ റേ​റ്റിം​ഗ് താ​ഴ്ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ ബാ​ങ്ക് കു​ടി​ശി​ക അ​ട​യ്ക്കാ​ത്ത​താ​ണ് റേ​റ്റിം​ഗ് താ​ഴ്ത്ത​ലി​നു കാ​ര​ണം.


റേ​റ്റിം​ഗ് താ​ഴ്ത്തി​യ​ത് ഓ​ഹ​രി വി​പ​ണി​യി​ൽ ക​മ്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് വീ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന ഭീ​തി​യാ​ണ് ഓ​ഹ​രി​ക​ൾ തി​രി​കെ വാ​ങ്ങാ​ൻ ക​ന്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്. ഇ​റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന് ഇ​പ്പോ​ൾ ക​രു​ത്തു​ള്ള സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​യു​ണ്ടെ​ന്ന് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ കി​ഷോ​ർ ലു​ല്ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.