ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന ഷെ​ഡ്യൂൾ സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി
ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന ഷെ​ഡ്യൂൾ സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി
Thursday, May 23, 2019 12:10 AM IST
കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഹ​​​ജ്ജ് വി​​​മാ​​​ന ഷെ​​​ഡ്യൂ​​​ൾ സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി. ജൂ​​​ലൈ ഏ​​​ഴു മു​​​ത​​​ൽ 20 വ​​​രെ​​​യു​​​ള​​​ള തീ​​യ​​​തി​​​ക​​​ളി​​​ൽ 35 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ന​​​ട​​​ത്തു​​​ക. ക​​​രി​​​പ്പൂ​​​രി​​​ൽ​​നി​​​ന്നു നേ​​​രി​​​ട്ട് മ​​​ദീ​​​ന​​​യി​​​ലേ​​​ക്ക് പ​​​റ​​​ക്കു​​​ന്ന ഓ​​​രോ വി​​​മാ​​​ന​​​ത്തി​​​ലും 300 തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​ക്ക് പോ​​കാം. ആ​​​ദ്യ​​​വി​​​മാ​​​നം ജൂ​​​ലൈ ഏ​​​ഴി​​​നു രാ​​​വി​​​ലെ 7.30നു ​​​ക​​​രി​​​പ്പൂ​​​രി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ടു.

സൗ​​​ദി സ​​​മ​​​യം 1.05ന് ​​​മ​​​ദീ​​​ന​​​യി​​​ലെ​​​ത്തും. ര​​​ണ്ടാ​​​മ​​​ത്തെ വി​​​മാ​​​നം 9.30നു ​​​തി​​​രി​​​ച്ചു 3.05നു ​​​മ​​​ദീ​​​ന​​​യി​​​ലെ​​​ത്തും. എ​​​ട്ട്, 10, 11, 12, 13, 16 തീ​​യ​​​തി​​​ക​​​ളി​​​ൽ മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളും അ​​​വ​​​സാ​​​ന ദി​​​വ​​​സം 20നു ​​​നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ളും പു​​​റ​​​പ്പെ​​​ടും. ഏ​​​ഴ്, ഒ​​​മ്പ​​​ത്, 14, 15, 17, 19 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ളും 18ന് ​​​ഒ​​​രു​​​വി​​​മാ​​​ന​​​വു​​​മാ​​​ണ് ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ക്ക വി​​​മാ​​​ന​​​ങ്ങ​​​ളും രാ​​​വി​​​ലെ 7.30നും 9.30​​​നു​​​മാ​​​ണ് പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​യ​​​ർ​​​ഇ​​​ന്ത്യ നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്നു​​​ള​​​ള ഹ​​​ജ്ജ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ജൂ​​​ലൈ 14 മു​​​ത​​​ൽ 17 വ​​​രെ നേ​​​ര​​​ത്തെ ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഹ​​​ജ്ജ് ക​​​ഴി​​​ഞ്ഞു​​​ള​​​ള മ​​​ട​​​ക്ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ജി​​​ദ്ദ​​​യി​​​ൽ നി​​​ന്നാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ആ​​​ഗ​​​സ്റ്റ് 17നു ​​​ജി​​​ദ്ദ​​​യി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ​​​സം​​​ഘം 18നു ​​​പു​​​ല​​​ർ​​​ച്ചെ 2.40നു ​​​ക​​​രി​​​പ്പൂ​​​രി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും. ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ​​ത്തന്നെ മൂ​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 900 ഹാ​​​ജി​​​മാ​​​രാ​​​ണ് ക​​​രി​​​പ്പൂ​​​രി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക. സെ​​പ്റ്റം​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണ് അ​​​വ​​​സാ​​​ന വി​​​മാ​​​ന​​​മെ​​​ത്തു​​​ക.

ഹ​​​ജ്ജ് ക്യാ​​​ന്പ് ജൂ​​​ലൈ ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്നു നേ​​​രി​​​ട്ടു ഹ​​​ജ്ജ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.