ഓഹരികൾക്കു താഴ്ച
ഓഹരികൾക്കു  താഴ്ച
Tuesday, May 21, 2019 11:25 PM IST
മും​ബൈ: എ​ക്സി​റ്റ്പോ​ളി​ന്‍റെ ബ​ല​ത്തി​ലു​ള്ള കു​തി​പ്പി​നു ചെ​റി​യ വി​രാ​മം. ഇ​ന്ന​ലെ രാ​വി​ലെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ക​യ​റി​യ ഓ​ഹ​രി​വി​പ​ണി സൂ​ചി​ക​ക​ൾ ഗ​ണ്യ​മാ​യി താ​ണു ക്ലോ​സ് ചെ​യ്തു. ലാ​ഭ​മെ​ടു​ക്ക​ലാ​ണ് പ്ര​ധാ​ന കാ​ര​ണം.

സെ​ൻ​സെ​ക്സ് രാ​വി​ലെ 39,571.73 പോ​യി​ന്‍റ് എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. നി​ഫ്റ്റി 11,883.55 എ​ന്ന റി​ക്കാ​ർ​ഡി​ലും. പി​ന്നീ​ട് താ​ഴോ​ട്ടു​പോ​ന്ന സെ​ൻ​സെ​ക്സ് ത​ലേ​ന്ന​ത്തേ​ക്കാ​ൾ 382.87 താ​ണ് 38,969.8-ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 119.15 പോ​യി​ന്‍റ് താ​ണ് 11,709.1-ൽ ​ക്ലോ​സ് ചെ​യ്തു. മി​ഡ്കാ​പ്, സ്മോ​ൾ കാ​പ് ഓ​ഹ​രി​ക​ളും സ​മാ​ന​മാ​യ താ​ഴ്ച കു​റി​ച്ചു.


ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ന​ാലാം ത്രൈ​മാ​സ​ഫ​ലം മോ​ശ​മാ​യ​തി​നാ​ൽ ഓ​ഹ​രി 7.05 ശ​ത​മാം ഇ​ടി​ഞ്ഞു. മാ​രു​തി, ടാ​റ്റാ സ്റ്റീ​ൽ, ഭാ​ര​തി എ​യ​ർ​ടെ​ൽ, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര എ​ന്നി​വ​യും ഇ​ടി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.