നോ​ക്കി​യ 3.2 വ​ിപണിയിൽ
നോ​ക്കി​യ 3.2  വ​ിപണിയിൽ
Tuesday, May 21, 2019 11:24 PM IST
മും​ബൈ:​എ​​ച്ച് എം​​ഡി ഗ്ല​​ബോ​​ലി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണ്‍ മോ​​ഡ​​ൽ നോ​​ക്കി​​യ 3.2 ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ല​​വ​​ത​​രി​​പ്പി​​ച്ചു. നോ​​ക്കി​​യ 3.2 ൽ ​​ര​​ണ്ടു ദി​​വ​​സം ബാ​​റ്റ​​റി ചാ​​ർ​​ജ് ​നി​​ൽ​​ക്കു​​മെ​​ന്ന് ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ര​​ണ്ടു ജി​​ബി റാ​​മും 16 ജി​​ബി ഇ​​ന്‍റേ​​ണ​​ൽ സ്റ്റോ​​റേ​​ജു​​മു​​ള്ള വേ​​രി​​യ​​ന്‍റി​​ന് 8,990 രൂ​​പ​​യാ​​ണ് വി​​ല. മൂ​​ന്ന് ജി​​ബി റാ​​മും 32 ജി​​ബി സ്റ്റോ​​റേ​​ജു​​മു​​ള്ള വേ​​രി​​യ​​ന്‍റി​​ന് 10,790 രൂ​​പ​​യു​​മാ​​ണ് വി​​ല.


ക്വാ​​ൽ​​കോം സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ പ്രോ​​സ​​സ​​ർ, 6.26 ഇ​​ഞ്ച് ഡി​​സ്പ്ലെ, ആ​​ൻ​​ഡ്രോ​​യി​​ഡ് പൈ ​​ഒ​​എ​​സ്, 13 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ പി​​ൻ​​കാ​​മ​​റ, 5 മെ​​ഗാ​​പി​​ക്സ​​ലി​​ന്‍റെ സെ​​ൽ​​ഫി കാ​​മ​​റ, 4000 എം​​എ​​എ​​ച് ബാ​​റ്റ​​റി തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് മ​​റ്റു ഫീ​​ച്ച​​റു​​ക​​ൾ. നാ​​ളെ മു​​ത​​ൽ വി​​ല്പ​​ന​​യാ​​രം​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.