കി​റ്റെ​ക്സി​ന്‍റെ വ​രു​മാ​നം ആയിരം കോ​ടി
Tuesday, May 21, 2019 11:24 PM IST
കൊ​​​ച്ചി: വ​​​സ്ത്രനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ കി​​​റ്റെ​​​ക്സി​​​ന്‍റെ മൊ​​​ത്ത വ​​​രു​​​മാ​​​നം 1,000 കോ​​​ടി ക​​​വി​​​ഞ്ഞു. 2018-19 സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം 1005 കോ​​​ടി​​​യു​​​ടെ വ​​​രു​​​മാ​​​ന​​മാ​​ണു നേ​​​ടി​​​യ​​​ത്. കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ 630 കോ​​​ടി​​​യും കി​​​റ്റെ​​​ക്സ് ചി​​​ൽ​​​ഡ്ര​​​ൻ​​​സ് വെ​​​യ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ 375 കോ​​​ടി​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണി​​​ത്. കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​ത്രം വ​​​ള​​​ർ​​​ച്ച 12.38 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 559 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു കി​​​റ്റെ​​​ക്സ് ഗാ​​​ർ​​​മെ​​​ന്‍റ്സി​​​ന്‍റെ വ​​​രു​​​മാ​​​നം.


അ​​​റ്റാ​​​ദാ​​​യം 16.32 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി 81.45 കോ​​​ടി​​​യി​​​ലെ​​​ത്തി. ക​​​ന്പ​​​നി​​​യു​​​ടെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ഓ​​​ഹ​​​രിവി​​​ല​​​യി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ച്ചു. കി​​​റ്റെ​​​ക്സ് ഓ​​​ഹ​​​രി ഒ​​​ന്നി​​​ന്‍റെ വ​​​രു​​​മാ​​​നം 10.64 രൂ​​​പ​​​യി​​​ൽ​​നി​​​ന്നു 12.22 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. പ്ര​​​തി​​​ദി​​​നം ആ​​​റ് ല​​​ക്ഷം കു​​​ഞ്ഞു​​​ടു​​​പ്പു​​​ക​​​ൾ കി​​​ഴ​​​ക്ക​​​ന്പ​​​ല​​​ത്തെ ഫാ​​​ക്ട​​​റി​​​യി​​​ൽ​​നി​​​ന്ന് ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.