വാ​വേ​യു​ടെ വി​ല​ക്കി​ൽ ഇ​ള​വ് വന്നേക്കും
Sunday, May 19, 2019 12:25 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചൈ​​​​​​നീ​​​​​​സ് ടെ​​​​​​ലി​​​​​​കോം ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ ക​​​​​​ന്പ​​​​​​നി വാ​​​​​​വേ​​​​​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്കി​​​​ൽ വൈ​​​​കാ​​​​തെ​ ഇ​​​​ള​​​​വ് കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വാ​​​​ണി​​​​ജ്യവി​​​ഭാ​​​ഗം. വി​​​​ല​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വാ​​​​വേ​​​​യു​​​​ടെ ഉ​​​​ത്പ​​ന്ന​​​​ങ്ങ​​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളും ക​​​​ന്പ​​​​നി​​​​ക​​​​ളും ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യ​​​​തോ​​​​ടെ​​യാ​​ണ് വി​​​​ല​​​​ക്കി​​​​ന്‍റെ പ​​​​രി​​​​ധി കു​​​​റ​​​​യ്ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ത​​​​യാ​​റാ​​കു​​​ന്ന​​​ത്.

അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളും സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വാ​​​​വെ​​​​യെ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ജ​​​​യി​​​​ച്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ വാ​​​​ണി​​ജ്യ​​വി​​​​ഭാ​​​​ഗം, ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക്കു പു​​​​തി​​​​യൊ​​​​രു ലൈ​​​​സ​​​​ൻ​​​​സ് ന​​​​ൽ​​​​കാ​​​​നാ​​ണു പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ലൈ​​​​സ​​​​ൻ​​​​സ് പ്ര​​​​കാ​​​​രം നി​​​​ല​​​​വി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​​​വ​​​​രു​​​​ന്ന സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും വാ​​​​വേ​​​​യ്ക്കു വാ​​​​ങ്ങാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, ഏ​​​​തെ​​​​ങ്കി​​​​ലും പു​​​​തി​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​നോ പു​​​​തു​​​​താ​​​​യി സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​നോ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​​​ത്പ​​​​​​ന്ന​​​​​​ങ്ങ​​​​​​ളും സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യും വാ​​​​വെ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. 90 ദി​​​​വ​​​​സ​​​​മാ​​​​യി​​​​രി​​​​ക്കും ഈ ​​​​താ​​​​ത്കാ​​​​ലി​​​​ക ലൈ​​​​സ​​​​ൻ​​​​സി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി.


വാ​​​​വെ​​​​യു​​​​ടെ നെ​​​​റ്റ്‌​​വ​​​​ർ​​​​ക്ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മ​​​​റ്റു ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കും വി​​​​ല​​​​ക്കു വ​​​​ലി​​​​യ പ്ര​​​​ശ്നം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തേ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ ദേ​​​​​​ശീ​​​​​​യ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രാ​​​​​​വ​​​​​​സ്ഥ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ട്രം​​​​​​പ് വാ​​​​​​വേ​​​​​​യെ ക​​​ഴി​​​ഞ്ഞ​ ദി​​​വ​​​സം വി​​​​​​ല​​​​​​ക്കി​​​​​​യ​​​​​​ത്. വാ​​​​​​വേ​​​​​​യും മ​​​​​​റ്റൊ​​​​​​രു ചൈ​​​​​​നീ​​​​​​സ് ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ സെ​​​​​​ഡ്ടി​​​​​​ഇ​​​​​​യും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യ്ക്കും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​ൻ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ഭീ​​​​​​ഷ​​​​​​ണി​​​​​​യാ​​​​​​ണെ​​​​​​ന്ന അ​​​​​​ഭി​​​​​​പ്രാ​​​​​​യം ഉ​​​യ​​​ർ‌​​​ന്നി​​​രു​​​ന്നു. ചൈ​​​​​​നീ​​​​​​സ് ഗ​​​​​​വ​​​​​​ൺ​​​​​​മെ​​​​​​ന്‍റും ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റ് പാ​​​​​​ർ​​​​​​ട്ടി​​​​​​യു​​​​​​മാ​​​​​​ണ് ഈ ​​​​​​ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കു പി​​​​​​ന്നി​​​​​​ലെ​​​​​​ന്നാ​​​​​​ണ് ആ​​​​​​രോ​​​​​​പ​​​​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.