പു​ന​ർ​നി​ർ​മാ​ണ​ത്തി​നു സ​ഹാ​യ​വു​മാ​യി ഐ​എ​സ്ഡി​സി​യും എ​സി​സി​എ​യും
Sunday, May 19, 2019 12:25 AM IST
കൊ​​​ച്ചി: കേ​​​ര​​​ള പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഗ​​​വേ​​​ഷ​​​ണ സ​​​ഹ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​മെ​​​ന്നു യു​​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കി​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​റേ​​​ഷ​​​നും (ഐ​​​എ​​​സ്ഡി​​​സി), അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സും (എ​​​സി​​​സി​​​എ) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​റ​​​പ്പു​​ന​​​ൽ​​​കി. മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ല​​​ണ്ട​​​നി​​​ലെ എ​​​സി​​​സി​​​എ ആ​​​സ്ഥാ​​​നം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ഴാ​​​യി​​രു​​ന്നു സ​​​ഹാ​​​യ​​വാ​​​ഗ്​​​ദാ​​​നം.

എ​​​സി​​​സി​​​എ ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ മ​​​ന്ത്രി​​​യെ എ​​​സി​​​സി​​​എ ലീ​​​ഡ് മാ​​​ർ​​​ക്ക​​​റ്റ് ഡ​​യ​​​റ​​​ക്ട​​​ർ ലൂ​​​സി​​​യ റീ​​​ൽ മാ​​​ർ​​​ട്ടി​​​ൻ, ഐ​​​എ​​​സ്ഡി​​​സി സ്ട്രാ​​​റ്റ​​​ജി ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഡ​​യ​​റ​​​ക്ട​​​ർ ടോം ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു സ്വീ​​​ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും അ​​​തി​​​നു​​​ണ്ടാ​​​കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​​യും​ മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


പ്ര​​​ഫ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രു​​​ടെ ആ​​​ഗോ​​​ള സം​​​ഘ​​​ട​​​ന​​​യാ​​​ണ് എ​​​സി​​​സി​​​എ. ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എ​​​സി​​​സി​​​എ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യെ​​​യും വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും സ​​​ഹാ​​​യി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​ണു ബ്രി​​​ട്ടീ​​​ഷ് വി​​​ദ്യാ​​​ഭ്യാ​​​സ ദാ​​​താ​​​ക്ക​​​ളാ​​​യ ഐ​​​എ​​​സ്ഡി​​​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.